നീരവ് മോദിയെ ഇന്ത്യക്ക് കൈമാറും; ലണ്ടനിലെ കോടതി അപേക്ഷ അംഗീകരിച്ചു

By Web TeamFirst Published Feb 25, 2021, 4:40 PM IST
Highlights

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. 

ലണ്ടന്‍: നീരവ് മോദിയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ലണ്ടനിലെ കോടതി അംഗീകരിച്ചു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യ നല്‍കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്ന് കോടതി അറിയിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന നീരവ് മോദിയുടെ വാദം അംഗീകരിച്ചില്ല.  

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വ്യാജ കത്തുകൾ സൃഷ്ടിച്ച് സ്വന്തം കമ്പനികളിലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്. നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്സിയും ചേർന്ന് 14000 ത്തോളം കോടി രൂപയുടെ വായ്പ തട്ടിയെന്ന് സിബിഐ യുകെ കോടതിയിൽ നല്‍കിയ അപേക്ഷയിൽ പറയുന്നു. 

എന്നാൽ തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കാൻ സിബിഐക്കായില്ലെന്ന് നീരവ് മോദി വാദിച്ചു. ജസ്റ്റിസ് മാർക്കണ്ഡേയ കഡ്ജു ഉൾപ്പടെ നിരവധി നിയമവിദഗ്ധരെ തന്‍റെ വാദം സമർത്ഥിക്കാൻ മോദി കോടതിയിൽ എത്തിച്ചു. നീരവ് മോദി വിഷാദ രോഗത്തിന് ചികിത്സയിലാണെന്നും അഭിഭാഷകർ വാദിച്ചിരുന്നു.

click me!