നിർഭയ കേസ്: പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

Web Desk   | Asianet News
Published : Mar 02, 2020, 04:04 PM IST
നിർഭയ കേസ്: പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി

Synopsis

രണ്ടാമതും ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു

ദില്ലി: നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി തള്ളി. ഇദ്ദേഹത്തിന്റെ തിരുത്തൽ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നാളെ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് കേസിലെ അവസാന തിരുത്തൽ ഹര്‍ജിയും ദയാഹർജിയും തള്ളിയത്. 

മറ്റ് മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതാണ്. രണ്ടാമതും ദയാഹര്‍ജി നൽകിയ അക്ഷയ് ഠാക്കൂര്‍ തീരുമാനം വരുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ പ്രോസിക്യൂഷനോട് എല്ലാ രേഖകളും സമര്‍പ്പിക്കാൻ കോടതി നിര്‍ദ്ദേശിച്ചു. ദയാഹര്‍ജി നൽകുകയാണെങ്കിൽ മരണവാറണ്ടിന് സ്റ്റേ ആവശ്യപ്പെട്ട് പവൻ ഗുപ്തയും കോടതിയിൽ ഹര്‍ജി നൽകും. അങ്ങനെ വന്നാൽ നാളെ ശിക്ഷ നടപ്പാക്കാൻ സാധ്യതയില്ല.

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ