
ദില്ലി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി മുകേഷ് സിംഗ് നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗ ബെഞ്ച് ഉച്ചക്ക് 12.30 നാണ് കേസ് പരിഗണിക്കുക. ഫെബ്രുവരി 1 നാണ് നാല് പ്രതികളെയും തൂക്കിലേറ്റാനുള്ള മരണവാറണ്ട് ദില്ലി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
ദയാഹര്‍ജിയിൽ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിൽ മുകേഷ് സിംഗ് ചൂണ്ടിക്കാട്ടുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന മുകേഷ് സിംഗിന്‍റെ ആവശ്യംനേരത്തെ സുപ്രീംകോടതി
തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam