നിര്‍ഭയ കേസ്: നാളത്തെ വധശിക്ഷയില്‍ തീരുമാനം ഇന്നുണ്ടാകും; പ്രതികളുടെ ഹര്‍ജികള്‍ കോടതിയില്‍

By Web TeamFirst Published Mar 2, 2020, 1:18 AM IST
Highlights
  • പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
  • പവൻഗുപ്ത ഇന്ന് ദയാഹര്‍ജി നൽകാനും സാധ്യതയുണ്ട്
  • അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്
  • വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും ഹർജി നല്‍കിയിട്ടുണ്ട്

ദില്ലി: നിർഭയ കേസിൽ പവൻ ഗുപ്ത സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. അഞ്ച് ‍ജഡ്ജിമാ‍ർ ചേർന്നാകും ഹർജി ചേംബറിൽ പരിഗണിക്കുന്നത്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തൽ ഹർജിയും ദയാഹർജിയും തള്ളിയതാണ്.

എന്നാൽ പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ രണ്ടാമതും ദയാഹർജി നൽകിയിട്ടുണ്ട്. നാളെയാണ് നാല് കുറ്റവാളികളുടേയും വധശിക്ഷ നടപ്പാക്കാനായി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പവൻഗുപ്ത ഇന്ന് ദയാഹര്‍ജി നൽകാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വധശിക്ഷ നടപ്പാക്കല്‍ നീണ്ടേക്കും.

അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവൻ ഗുപ്തയും അക്ഷയ് ഠാക്കൂറും നൽകിയ ഹർജി പാട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. സുപ്രീം കോടതിയിൽ നൽകിയ ഹർജിയും ദയാഹർജിയും നിലനിൽക്കുന്ന സാഹചര്യത്തിൽ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.

click me!