
ദില്ലി: നിര്‍ഭയ വധക്കേസ് പ്രതികളെ തൂക്കികൊല്ലാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പട്യാല കോടതിയുടെ മുമ്പില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. കുറ്റവാളികളിലൊരാളായ അക്ഷയ് കുമാര്‍ സിംഗിന്‍റെ ഭാര്യ കോടതിക്ക് മുമ്പില്‍ തലകറങ്ങി വീണു. തുടര്‍ന്ന് ആത്മഹത്യാഭീഷണിയും മുഴക്കി. തനിക്ക് ജീവിക്കേണ്ടെന്നും താന്‍ ആത്മഹത്യ ചെയ്യുമെന്നുമായിരുന്നു പുനിതാ ദേവിയുടെ വാക്കുകള്‍. അതേസമയം അക്ഷയ് സിംഗില്‍ നിന്ന് ഡിവോഴ്‍സ് ആവശ്യപ്പെട്ട് ബീഹാറിലെ ഔറംഗാബാദിലെ കോടതയില്‍ പുനിതാ ദേവി ഹര്‍ജി നല്‍കിയിരുന്നു.
ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. തന്‍റെ ഭര്‍ത്താവ് നിരപരാദിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നായിരുന്നു പുനിതയുടെ വാക്കുകള്‍. എന്നാല്‍ വിവാഹ മോചന കേസ് പരിഗണിക്കുന്ന ഇന്ന് ഔറംഗാബാദിലെ കോടതിയില്‍ പുനിത ഹാജാരായില്ല. ഇതോടെ കേസ് പരിഗണിക്കുന്നത് മാര്‍ച്ച് 24 ലേക്ക് മാറ്റിവെച്ചു. നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിംഗ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മാര്‍ച്ച് 20നാണ് ഇവരുടെ വധശിക്ഷ നടപ്പിലാക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam