'അയാളെ തൂക്കികൊല്ലും മുന്നെ എനിക്ക് വിവാഹമോചനം വേണം'; നിര്‍ഭയ കുറ്റവാളിയുടെ ഭാര്യ കോടതിയിലേക്ക്

By Web TeamFirst Published Mar 18, 2020, 1:38 PM IST
Highlights

'' എന്റെ ഭര്‍ത്താവ് നിരപരാദിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം.'' - അക്ഷയുടെ ഭാര്യ പുനിത പറഞ്ഞു. 

 ഔറംഗബാദ്: നിര്‍ഭയ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അക്ഷയ് കുമാര്‍ സിംഗിന്റെ ഭാര്യ കോടതിയിലേക്ക്. വധ ശിക്ഷ നടപ്പിലാക്കുന്നതിന് മുമ്പ് തനിക്ക് വിവാഹമോചനം വേണമെന്നാണ് ഇവര്‍ ബിഹാറിലെ ഔറംഗബാദ് കോടതിയില്‍ അറിയിച്ചത്. 

മാര്‍ച്ച് 20 ന് അക്ഷയ് കുമാര്‍ സിംഗിന്റെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഭാര്യയുടെ നീക്കം. ഇയാളെ തൂക്കിലേറ്റിയതിന് ശേഷം ഒരു വിധവയായി ജീവിക്കാന്‍ തനിക്ക് താത്്പര്യമില്ലെന്ന് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ വ്യക്തമാക്കി. 

കേസ് കോടതി മാര്‍ച്ച് 19 ലേക്ക് മാറ്റി വച്ചിരിക്കുകയാണ്. '' എന്റെ ഭര്‍ത്താവ് നിരപരാദിയാണ്. അദ്ദേഹത്തെ തൂക്കിലേറ്റുന്നതിന് മുമ്പ് എനിക്ക് വിവാഹമോചനം വേണം.'' - അക്ഷയുടെ ഭാര്യ പുനിത പറഞ്ഞു. 

ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടാന്‍ തന്റെ കക്ഷിക്ക് അവകാശമുണ്ടെന്ന് പുനിതയുടെ അഭിഭാഷകന്‍ മുകേഷ് കുമാര്‍ പറഞ്ഞു. ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ ഭര്‍്ത്താവില്‍ നിന്ന് വിവാഹമോചനം നേടാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന്  തീസ് ഹസാരി കോടതിയിലെ ാെരു മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു. 

നിര്‍ഭയ കേസിലെ നാല് പ്രതികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍സിംഗ് എന്നിവര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്. മാര്‍ച്ച് 20നാണ് ഇവരുടെ വധശിക്ഷ നടപ്പിലാ്ക്കുന്നത്. നിലവില് രണ്ട് തവണ ഇവരുടെ വധശിക്ഷ മാറ്റിവച്ചതാണ് ഇപ്പോള്‍ ഇവര്‍ വീണ്ടും വധശിക്ഷ മാറ്റി വയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു. 

click me!