ബജറ്റ് അവതരിപ്പിക്കാനെത്തിയ ധനമന്ത്രിയുടെ സാരിയിലുമുണ്ട് കാര്യം! 9-ാം ബജറ്റിൽ ധരിച്ചെത്തിയത് കട്ടം- കള്ളി കാഞ്ചീപുരം സാരി

Published : Feb 01, 2026, 09:55 AM IST
Nirmala Sitaraman

Synopsis

ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ധരിച്ചെത്തിയത് പർപ്പിൾ നിറത്തിലുള്ള കാഞ്ചീപുരം സാരി. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം - കള്ളി ) ഇത്.

ബജറ്റ് ദിനത്തിൽ കാഞ്ചീപുരം സാരിയിൽ എത്തി ധനമന്ത്രി നിർമല സീതാരാമൻ. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണ് ( കട്ടം - കള്ളി ) ഇത്. തമിഴ്നാട്ടുകാരിയാണ് നിർമ്മല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി.ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ 8 ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. ഇതിന് മുൻപുള്ള ബജറ്റുകളിൽ നിർമലാ സീതാരാമൻ ധരിച്ചിരുന്ന വിവിധ സാരികളേതൊക്കെയാണെന്ന് നോക്കാം..

2019 - പിങ്ക് മം​ഗൾ​ഗിരി സാരി - ആന്ധ്ര

2020 - മഞ്ഞ - സിൽക്ക്

2021 - പല നിറങ്ങൾ- പോച്ചപുളളി ഇകത് - തെലങ്കാന

2022 - ബ്രൗൺ - ബോംകൈ - ഒഡീഷ

2023 - ചുവപ്പ് - സിൽക്ക്

2024 ഫെബ്രുവരി 1 - നീല - ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി - പശ്ചിമബം​ഗാൾ ,

2024 ജൂലൈ - വെള്ള - മം​ഗൾ​ഗിരി - ആന്ധ്ര

2025 - വെള്ള കൈത്തറി സാരി , മധുബനി ചിത്രപ്പണി - ബിഹാർ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അതിൽ അത്ഭുതമില്ല'; കേസുകളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സന്ദീപ് പഥക് എംപി, ദില്ലിയിലെ വസതിക്ക് സുരക്ഷ കൂട്ടി
രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ എംപിമാരുടെ പുതിയ നീക്കം, രാഷ്ട്രപതിയ കാണും; 'പഞ്ചാബ് സർക്കാർ കള്ളക്കേസുകൾ എടുക്കുന്നതിൽ ഇടപെടണം'