
ബെംഗളൂരു : സെക്കന്തരാബാദിലെ ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇലക്ട്രിക് ബൈക്ക് ഷോറൂമിന് മുകളിലുള്ള ഹോട്ടലിലേക്ക് തീ അതിവേഗം പടർന്നതായി പൊലീസ് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയമെന്ന് പൊലീസ് വ്യക്തമാക്കി. പാർക്കിങ് ഏരിയ, ഷോറൂം, ബേസ്‌മെന്റ് എന്നിവിടങ്ങളിലെ വാഹനങ്ങൾക്ക് തീപിടിച്ചതിനെ തുടർന്ന് കനത്ത പുക പടർന്നു. തീയും പുകയും ഉയരുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും അതിഥികളും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി ക്രെയിനിന്റെ സഹായത്തോടെ കെട്ടിടത്തിൽ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സെക്കന്തരാബാദിലെ ആശുപത്രികളിലേക്ക് മാറ്റി. നിർഭാഗ്യകരമായ സംഭവമാണെന്നും പരിക്കേറ്റ എല്ലാവർക്കും മികച്ച ചികിത്സ നൽകുന്നുമെന്നും മന്ത്രി ടി ശ്രീനിവാസ് യാദവ് പറഞ്ഞു. ജോലിക്കായി മറ്റിടങ്ങളിൽ നിന്ന് നഗരത്തിൽ എത്തിയവരാണ് ലോഡ്ജിൽ താമസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആളുകൾ തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതും ഡ്രെയിൻ പൈപ്പ് ലൈനുകൾ ഉപയോഗിച്ച് താഴേക്ക് ഇറങ്ങുന്നതുമായ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ആഭ്യന്തര മന്ത്രി മുഹമ്മദ് മഹമൂദ് അലി, സിറ്റി പോലീസ് കമ്മീഷണർ സി വി ആനന്ദ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ബൈക്കിൽ ബസ്സിടിച്ച് റോഡില്‍ തെറിച്ചുവീണ രണ്ടു യുവാക്കൾ ലോറി കയറി മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam