"ഞാൻ ക്ഷമ ചോദിക്കുന്നു," ; റോഡ് മോശമായതില്‍ ക്ഷമ ചോദിക്കുന്നെന്ന് മന്ത്രി നിതിൻ ഗഡ്കരി; കൈയടിച്ച് ജനങ്ങള്‍

Published : Nov 09, 2022, 02:26 PM ISTUpdated : Nov 09, 2022, 02:38 PM IST
"ഞാൻ ക്ഷമ ചോദിക്കുന്നു," ; റോഡ് മോശമായതില്‍ ക്ഷമ ചോദിക്കുന്നെന്ന് മന്ത്രി നിതിൻ ഗഡ്കരി; കൈയടിച്ച് ജനങ്ങള്‍

Synopsis

കരഘോഷം മുഴക്കിയാണ് അദ്ദേഹത്തിന്റെ വാക്കുകളെ എതിരേറ്റത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ വേദിയിൽ ഉണ്ടായിരുന്നു.

ഭോപ്പാൽ: റോഡ് നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് സമ്മതിച്ച്, ജനങ്ങളോട് പരസ്യമായി ഖേദപ്രകടനം നടത്തി കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. മാപ്പ് പറയുക മാത്രമല്ല, പദ്ധതിക്കായി പുതിയ കരാറിന് ഉത്തരവിടുകയും ചെയ്തു. എനിക്ക് ദുഖമുണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കാൻ എനിക്ക് ഒരു മടിയുമില്ല. മണ്ഡ്ല - ജബൽപൂർ ഹൈവേയിൽ, ബറേല മുതൽ മണ്ഡ്ല വരെയുള്ള 63 കിലോമീറ്റർ, 400 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ്, അതിൽ ഞാൻ തൃപ്തനല്ല.  മധ്യപ്രദേശിലെ ജബൽപൂരിൽ സംസാരിക്കവേയാണ് നിതിൻ ​ഗഡ്കരി ഇപ്രകാരം പറഞ്ഞത്. കരഘോഷം മുഴക്കിയാണ് അദ്ദേഹത്തിന്റെ വാക്കുകളെ എതിരേറ്റത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ വേദിയിൽ ഉണ്ടായിരുന്നു.

നിങ്ങളിൽ പലരും പല ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇവിടെ വരുന്നതിന് മുമ്പ് ഞാൻ ഉദ്യോ​ഗസ്ഥരുമായി സംസാരിച്ചിരുന്നു. ‍മികച്ച റോ​ഡുകൾ കൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്രയും നാൾ നിങ്ങള്‌ നേരിട്ട ബുദ്ധിമുട്ടിന് ഞാൻ മാപ്പ് പറയുന്നു. ​ഗഡ്കരി പറഞ്ഞു. മൻമോഹൻ സിങ് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക്  രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. 

ധനമന്ത്രിയായിരിക്കെ 1991ൽ  മൻമോഹൻ സിങ് തുടക്കമിട്ട സാമ്പത്തിക പരിഷ്കാരങ്ങൾ ഇന്ത്യയ്ക്ക് ഒരു പുതിയ ദിശാബോധം നല്‍കി. മന്‍മോഹന്‍ സിങ്ങിന്‍റെ പരിഷ്കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതിൽ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു. 

'അദ്ദേഹത്തോട് രാജ്യം കടപ്പെട്ടിരിക്കുന്നു': മൻമോഹൻ സിംങ്ങിനെ പ്രശംസിച്ച് നിതിൻ ഗഡ്കരി

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കി, 10 വര്‍ഷം കഴിഞ്ഞപ്പോള്‍ 33 ലക്ഷം അടയ്ക്കാന്‍ നോട്ടീസ്; ബാങ്കിനെതിരെ പോരാടി ജയിച്ച് ഇടപാടുകാരന്‍
വേദനയില്ലാത്ത മരണത്തിലേക്ക് ഹരീഷ് റാണ; ദയാവധ നടപടികൾ തുടങ്ങി, ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു