കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പൊതു ചടങ്ങിനിടെ കുഴഞ്ഞുവീണു

Published : Aug 01, 2019, 04:34 PM ISTUpdated : Aug 01, 2019, 05:11 PM IST
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പൊതു ചടങ്ങിനിടെ കുഴഞ്ഞുവീണു

Synopsis

സോലാപൂർ സർവ്വകലാശാലയിലെ പരിപാടിക്കൊടുവിൽ ദേശീയ ഗാനാലാപനത്തിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

സോലാപൂര്‍: മഹാരാഷ്ട്രയിലെ സോലാപൂരില്‍ പൊതു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കുഴഞ്ഞുവീണു. സോലാപൂർ സർവ്വകലാശാലയിലെ പരിപാടിക്കൊടുവിൽ ദേശീയ ഗാനാലാപനത്തിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നിതിന്‍ ഗഡ്കരിയുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തൊണ്ടയിലെ അസുഖത്തിന് കഴിച്ച മരുന്നിന്റെ പാർശ്വഫലമായി മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതാണ് എന്നാണ് പ്രാഥമിക നിഗമനം. മന്ത്രി മറ്റ് പരിപാടികൾ റദ്ദാക്കി നാഗ്പൂരിലേക്ക് മടങ്ങി.

കഴിഞ്ഞ വർഷം ഡിസംബറിൽ അഹമദ്നഗറിലെ മഹാത്മാഗാന്ധി കാർഷിക സർവ്വകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ പങ്കെടുക്കുമ്പോഴും നിതിൻ ഗഡ്ക്കരി കുഴഞ്ഞുവീണിരുന്നു. അന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ ഇടയാക്കിയതെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്