ചാണകത്തില്‍ നിന്ന് രാഖിയും; പുതിയ സംരഭവുമായി ശ്രീകൃഷ്ണ ഗോശാല

By Web TeamFirst Published Aug 1, 2019, 4:06 PM IST
Highlights

കഴിഞ്ഞ കുംഭമേളയ്ക്ക് ലഹോട്ടി തന്‍റെ രാഖികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. പൊതുജനങ്ങള്‍ക്ക് വേണ്ടി ഇത്തരം രാഖികളുണ്ടാക്കാന്‍ ഒരു സന്യാസി ആവശ്യപ്പെട്ടുവെന്നും ലഹോട്ടി പറഞ്ഞു. 

ലക്നൗ: ഉത്തര്‍പ്രദേശിലെ ബിജിനോറില്‍ ഒരു പ്രാദേശിക ഗോശാലയില്‍ ചാണകമുപയോഗിച്ച് രാഖി നിര്‍മ്മിക്കുന്നു. 52കാരനായ പ്രവാസി ആല്‍ക ലഹോട്ടിയാണ് ഇതിനുപിന്നില്‍. ഇന്തോനേഷ്യയില്‍ ജോലിയുണ്ടായിരുന്ന ലഹോട്ടി, ഗോശാലയില്‍ പിതാവിനെ സഹായിക്കാന്‍ ജോലി രാജിവയ്ക്കുകയായിരുന്നു. 

കഴിഞ്ഞ കുംഭമേളയ്ക്ക് ലഹോട്ടി തന്‍റെ രാഖികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആളുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടായത്. പൊതുജനങ്ങള്‍ക്ക് വേണ്ടി ഇത്തരം രാഖികളുണ്ടാക്കാന്‍ ഒരു സന്യാസി ആവശ്യപ്പെട്ടുവെന്നും ലഹോട്ടി പറഞ്ഞു. 

പിന്നീട് താന്‍ മറ്റ് വിദഗ്ധരെ വിളിച്ച് ഇതിന് കുറിച്ച് സംസാരിച്ചു. കര്‍ണാടക, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. വരുന്ന ഉത്സവത്തിന് ആയിരക്കണക്കിന് രാഖികളാണ് ഉണ്ടാക്കുന്നത്. 

വളരെ കുറച്ചു മുതല്‍ മുടക്കിലാണ് രാഖി ഉണ്ടാക്കുന്നത്. വിറ്റുപോകാത്തവ ആളുകള്‍ക്ക് വെറുതെ കൊടുക്കുമെന്നും ലഹോട്ടി പറഞ്ഞു. 117 പശുക്കളാണ് ഇവരുടെ ഗോശാലയിലുള്ളത്. ഇവയില്‍ നിന്ന് ലഭിക്കുന്ന ചാണകത്തില്‍ നിന്നാണ്  രാഖികള്‍ ഉണ്ടാക്കുന്നത്. 

click me!