'കോണ്‍ഗ്രസ് ഉയര്‍ന്നു വരണം'; നെഹ്റുവും വാജ്പേയ്‍യും മാതൃകാ നേതാക്കളെന്ന് നിതിന്‍ ഗഡ്കരി

By Bibin BabuFirst Published Aug 20, 2021, 7:35 PM IST
Highlights

ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകാ നേതാക്കളാണ് നെഹ്റുവും വാജ്പേയ്‍യും. ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ഇരുവരും എപ്പോഴും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണപക്ഷത്തേക്ക് വരും

ദില്ലി: മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്റുവും എ ബി വാജ്പേയിയും ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകയാക്കേണ്ട നേതാക്കളാണെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. ഭരണപക്ഷവും പ്രതിപക്ഷവും ആത്മപരിശോധന നടത്തി ജനാധിപത്യം ആരോഗ്യകരമായി നില്‍ക്കുന്നതിനായി അന്തസ്സോടെ പ്രവര്‍ത്തിക്കണമെന്നും ഗഡ്കരി പറഞ്ഞു.

പാര്‍ലമെന്‍റ്  സമ്മേളനത്തിലെ പ്രതിഷേധങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ഗഡ‍്കരി. ഇന്ത്യന്‍ ജനാധിപത്യത്തിലെ മാതൃകാ നേതാക്കളാണ് നെഹ്റുവും വാജ്പേയ്‍യും. ജനാധിപത്യത്തിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് ഇരുവരും എപ്പോഴും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ നാളെ ഭരണപക്ഷത്തേക്ക് വരും. ഇപ്പോള്‍ ഭരണത്തിലുള്ളവര്‍ നാളെ പ്രതിപക്ഷമാകും. ജനാധിപത്യം വിജയിക്കണമെങ്കില്‍ ശക്തമായ പ്രതിപക്ഷം ആവശ്യമാണ്. അതിനാല്‍ ശക്തമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് മാറണം. ഇതാണ് അവരില്‍ നിന്ന് ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!