പ്രതിപക്ഷ ഐക്യം: ചന്ദ്രശേഖർ റാവുവിന്റെ സമയം തേടി നിതീഷ് കുമാർ, ജഗൻമോഹൻ റെഡ്ഡിയെ കാണാനും ശ്രമം

Published : Apr 25, 2023, 11:07 AM IST
പ്രതിപക്ഷ ഐക്യം: ചന്ദ്രശേഖർ റാവുവിന്റെ സമയം തേടി നിതീഷ് കുമാർ, ജഗൻമോഹൻ റെഡ്ഡിയെ കാണാനും ശ്രമം

Synopsis

ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി. 

ദില്ലി: പ്രതിപക്ഷ ഐക്യ ചർച്ചക്കായി ചന്ദ്രശേഖര റാവുവിന്റെ സമയം തേടി നിതീഷ്.  ഹൈദരാബാദിലെത്തി റാവുവിനെ കാണും. ജഗൻമോഹൻ റെഡ്ഡിയെ കാണാനും നിതീഷ് ശ്രമം തുടങ്ങി.  പ്രതിപക്ഷ യോഗം ബീഹാറിൽ ചേരുന്നതിനെ കോൺഗ്രസ് എതിർക്കില്ല.  പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്കായി ബിഹാ‌ർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇന്നലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലക്നൗവില്‍ സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും നിതീഷ് കുമാർ ചർച്ച നടത്തി. 

ലോക്സഭ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ചർച്ചകള്‍. മല്ലികാർജ്ജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയിലും ദില്ലിയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ നിന്നും അകന്ന് നില്‍ക്കുന്ന പാര്‍ട്ടികളുമായി ചർച്ച നടത്താന്‍ ബിഹാർ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ നിതീഷ് കുമാർ ഇടത് പാർട്ടികളും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും ചർച്ച നടത്തി. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോള്‍ തൃണമൂല്‍, സമാജ്‍വാദി പാര്‍ട്ടികളെ കൂടി ഐക്യത്തിന്‍റെ ഭാഗമാക്കാനുള്ള ചർച്ചകള്‍ നടക്കാന്‍ പോകുന്നത്.

'ബിജെപിയെ അധികാരത്തിൽ നിന്ന് നീക്കാൻ നിതീഷ് കുമാറിനൊപ്പം നിൽക്കും'; അഖിലേഷ് യാദവ്

'പ്രതിപക്ഷം ഒറ്റക്കെട്ട്, പാർട്ടികൾക്കിടയിൽ ഈ​ഗോ ഉണ്ടാകില്ല'; നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി മമത ബാനർജി

 


 

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന