നിവാർ അതിതീവ്ര ചുഴലിക്കാറ്റായി മാറി, ചെന്നൈ വിമാനത്താവളം അടക്കും, പുതിയ ന്യൂനമർദ്ദത്തിനും സാധ്യത

By Web TeamFirst Published Nov 25, 2020, 6:00 PM IST
Highlights

തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന 'നിവാർ' ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. മാറിയ കാലവസ്ഥാ സാഹചര്യത്തെ തുടർന്ന് ചെന്നൈ വിമാനത്താവളം അടക്കും. ഇന്ന് രാത്രി 7 മുതൽ രാവിലെ 7വരെയാണ് വിമാനത്താവളം അടക്കുന്നത്. അതേസമയം നിവാർ ചുഴലിക്കാറ്റിനു പിറകെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നവംബർ 29ഓടെ രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് നിവാർ ചുഴലിക്കാറ്റിന്റെ പാത പിന്തുടരാനാണ് സാധ്യത.

തമിഴ്നാട് തീരത്തേക്ക് അതിവേഗം നീങ്ങുന്ന 'നിവാർ' ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെയോ നാളെ പുലർച്ചെയോ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത. ഓഖി ആഞ്ഞടിച്ച 2017-ലേതിന് സമാനമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് തമിഴ്നാട് തീരത്ത് കാണപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. തമിഴ്നാടിന്‍റെ തീരപ്രദേശങ്ങളിൽ നിന്ന് മുപ്പതിനായിരത്തോളം പേരെയും പുതുച്ചേരിയിൽ നിന്ന് ഏഴായിരം പേരെയും ഒഴിപ്പിച്ചിട്ടുണ്ട്. 
 

click me!