നിസാമുദ്ദീനിൽ പോയ ആന്ധ്രാ സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ്; വിവരം മറച്ചുവച്ചതിന് കേസ്‌

By Web TeamFirst Published Apr 4, 2020, 7:17 PM IST
Highlights

ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥനാണിയാൾ. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഇയാൾ സമ്മേളനത്തിൽ പങ്കെടുത്തത്. വിവരം മറച്ചുവച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

ബംഗളൂരു: ദില്ലി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത തെലങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥനാണിയാൾ. മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെയാണ് ഇയാൾ സമ്മേളനത്തിൽ പങ്കെടുത്തത്. വിവരം മറച്ചുവച്ചതിന് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

അതേസമയം, നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ച 500 പേരിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 1800 പേർ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2300 പേരെയാണ് മർക്കസിൽ നിന്നൊഴിപ്പിച്ചത്. കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 16 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

തമിഴ്നാട്ടിൽ ഇന്ന്‌ 74 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേരും നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിവരാണ്. ഇതോടെ തമിഴ്‍നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി. കൊവിഡ് പ്രതിരോധത്തിന് കടുത്ത വെല്ലുവിളി ആവുകയാണ് നിസ്സാമുദ്ദിനീല്‍ നിന്നെത്തിയവരുടെ നീണ്ട സമ്പര്‍ക്ക പട്ടിക. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 485 പേരില്‍ 437 ഉം തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.

Read Also: നിസാമുദ്ദീൻ സമ്മേളനം; ദില്ലിയിൽ 500 പേരിൽക്കൂടി കൊവിഡ് രോഗലക്ഷണങ്ങൾ, 1800 പേർ നിരീക്ഷണത്തിൽ...

click me!