കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 16 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്.  

ദില്ലി: നിസാമുദ്ദീൻ മർക്കസിൽ നിന്ന് ഒഴിപ്പിച്ച 500 പേരിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഉള്ളതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. 1800 പേർ നിരീക്ഷണത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2300 പേരെയാണ് മർക്കസിൽ നിന്നൊഴിപ്പിച്ചത്. കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 16 പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. 

നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊവിഡ് 19 സ്ഥിരീകരിച്ചവര്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ആകെ 1023 കൊവിഡ് 19 പൊസിറ്റീവ് കേസുകളാണ് തബ് ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് വൈറസ്ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 പേര്‍ക്കാണ്സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരണമുണ്ടായത്ഇന്നാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍വലിയ വര്‍ധനയാണുണ്ടായിരിക്കുന്നത്.

Read Also: രാജ്യത്ത് മരണം 68 ആയി, രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്ക്, 1023 പേര്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവർ