ഡ്രസ് കോഡ് ഹിജാബിന് ബാധകമല്ല, വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി കർണാടക, മന്ത്രിയുടെ വിശദീകരണം

Published : Nov 15, 2023, 01:09 AM ISTUpdated : Nov 15, 2023, 01:12 AM IST
ഡ്രസ് കോഡ് ഹിജാബിന് ബാധകമല്ല, വിമർശനത്തിന് പിന്നാലെ നിലപാട് മാറ്റി കർണാടക, മന്ത്രിയുടെ വിശദീകരണം

Synopsis

അനാവശ്യ തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ലെന്നും  പക്ഷേ ഹിജാബിന് ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ബെം​ഗളൂരു:  മത്സര പരീക്ഷകളിൽ തല മറക്കുന്ന വസ്ത്രങ്ങളും നിരോധിച്ചിട്ടില്ലെന്ന് വിശദീകരിച്ച് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി  എംസി സുധാകർ. നേരത്തെ പരീക്ഷയിൽ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ എക്സാമിനേഷൻ അതോറിറ്റി തീരുമാനിച്ചിരുന്നു. കടുത്ത വിമർശനമുയർന്ന സാഹചര്യത്തിലാണ് സർക്കാറിന് തീരുമാനം മാറ്റേണ്ടി വന്നത്. തട്ടിപ്പ് നടക്കാതിരിക്കാനാണ് ഡ്രസ് കോഡ് ഏർപ്പെടുത്തിയതെന്നും ഹിജാബ് മുഖം മൂടാത്തതിനാൽ ധരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.  

എന്നാൽ ഡ്രസ് കോഡ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഈ നിയമങ്ങൾ പുതിയതല്ല. അവ നേരത്തെയും ഉണ്ടായിരുന്നു. ജാഗ്രത വർധിപ്പിക്കാനാണ് വീണ്ടും നിർദേശം പുറപ്പെടുവിച്ചത്. അനാവശ്യ തൊപ്പികളോ സ്കാർഫുകളോ ധരിക്കുന്നത് അനുവദനീയമല്ലെന്നും  പക്ഷേ ഹിജാബിന് ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി. നവംബർ 18, 19 തീയതികളിലാണ് പരീക്ഷ. 

നേരത്തെ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് കോൺ​ഗ്രസ് വാ​ഗ്ദാനം നൽകിയിരുന്നു. എന്നാൽ, സർക്കാറിനെ പ്രതിരോധത്തിലാക്കി കർണാടക എക്സാമിനേഷൻ അതോറിറ്റി ഹിജാബടക്കം വിലക്കി. കേരളത്തിലെ പിഎസ്‌സിക്ക് സമാനമായ സംവിധാനമാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി. സർക്കാർ നിയമനങ്ങൾക്കായി മത്സര പരീക്ഷകൾ നടത്തുന്നത് ഇവരാണ്. ഈ പരീക്ഷകളിലാണ് ഹിജാബ് നേരത്തെ അനുവദിച്ചിരുന്നത്. ബിജെപി സർക്കാർ അധികാരത്തിലിരിക്കെ ഹിജാബ് നിയമം കൊണ്ടുവന്നാണ് നിരോധിച്ചത്. ഈ നിയമം സർക്കാർ ഇതുവരെ പിൻവലിച്ചിട്ടില്ല. ഇത് സഭയിൽ ബില്ല് അവതരിപ്പിച്ച് വേണം പിൻവലിക്കാൻ.

Read More.... ഹിജാബ് നിരോധനത്തിൽ നിലപാട് മാറ്റി കർണാടക സർക്കാർ; തല മറക്കുന്ന എല്ലാ വസ്ത്രവും വീണ്ടും നിരോധിച്ചു

ഹിജാബ് എന്ന് പ്രത്യേകം പറയാതെ തലമറക്കുന്ന ഒരു വസ്ത്രവും അനുവദിക്കില്ലെന്നാണ് കർണാടക എക്സാമിനേഷൻ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ എന്നിവയും പാടില്ലെന്ന് ഉത്തരവിലുണ്ട്. 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ