ഉദയനിധി സ്റ്റാലിന് ആശ്വാസം,സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി കേസ് എടുക്കരുതെന്ന് സുപ്രീം കോടതി

Published : Mar 06, 2025, 12:43 PM IST
ഉദയനിധി സ്റ്റാലിന് ആശ്വാസം,സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഇനി   കേസ് എടുക്കരുതെന്ന്  സുപ്രീം കോടതി

Synopsis

സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്ന് നിർദേശം

ദില്ലി: സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ് നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസ് എടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്തൊട്ടാകെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിനെതിരെ ഉദയനിധി നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള‍്‍ക്ക് പുറമെ അടുത്തിടെ ബിഹാറില്‍ കൂടി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ്,  കോടതിയുടെ അറിവോടയല്ലാതെ ഇനി കേസ് എടുക്കുരുതെന്ന നിര്‍ദ്ദേശം സുപ്രീംകോടതി നല്‍കിയത്. 

ഏതെങ്കിലും മതത്തിനെതിരായിരുന്നില്ല തന്‍റെ പരാമര്‍ശമെന്നും സമൂഹത്തിലെ അസമത്വം തുറന്ന് കാട്ടാനാണ് ശ്രമിച്ചതെന്നും ഉദയനിധി കോടതിയെ ബോധിപ്പിച്ചു. ഹര്‍ജി ഏപ്രില്‍ 21ന് വീണ്ടും പരിഗണിക്കും. മലേറിയേയും, ഡങ്കുവിനെയും പോലെയാണ് സനാതനധര്‍മ്മമെന്നും, അത് ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്നുമായിരുന്നു വിവാദ പരാമർശം

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ