സുരക്ഷാവീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ല,ഒരു രാജ്യത്തിനും നൂറുശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല:ശശി തരൂര്‍

Published : Apr 27, 2025, 03:42 PM ISTUpdated : Apr 27, 2025, 03:48 PM IST
സുരക്ഷാവീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ല,ഒരു രാജ്യത്തിനും നൂറുശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല:ശശി തരൂര്‍

Synopsis

ഇസ്രയേലിന്‍റെ  ഉദാഹരണം ചൂണ്ടിക്കാട്ടി തരൂർ.സുരക്ഷ വീഴ്ച പിന്നീട് പരിശോധിക്കണമെന്നും ഇപ്പോൾ അതിനല്ല പ്രാധാന്യമെന്നും വിശദീകരണം

ദില്ലി: പഹൽഗാമിലെ ഭീകരാക്രമണം തടയുന്നതിലെ രഹസ്യാന്വേഷണ വീഴ്ച ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു.ഒരു രാജ്യത്തിനും നൂറു ശതമാനം കുറ്റമറ്റ സംവിധാനം ഉണ്ടാവില്ല.ഇസ്രയേലിന്‍റെ  ഉദാഹരണം അദ്ദേഹം ചൂണ്ടിക്കാട്ടി .സുരക്ഷവീഴ്ച പിന്നീട് പരിശോധിക്കണമെന്നും ഇപ്പോൾ അതിനല്ല പ്രാധാന്യമെന്നും തരൂർ പറഞ്ഞു.

പരാജയപ്പെടുത്തിയ  ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. നമ്മൾ തടയാൻ പരാജയപ്പെട്ടവയെക്കുറിച്ച് മാത്രമേ നമുക്ക് അറിയാൻ കഴിയൂ. ഇത് ഏതൊരു രാജ്യത്തും സാധാരണമാണ്. പരാജയങ്ങളുണ്ടായിരുന്നു, അത് സമ്മതിക്കുന്നു, പക്ഷേ ഇപ്പോൾ നമ്മുടെ പ്രധാന ശ്രദ്ധ അതായിരിക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു

 

 

 

 

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു