കര്‍ഷക സമരത്തിനിടെ എത്ര പേര്‍ മരിച്ചെന്ന് ചോദ്യം; അറിയില്ലെന്ന് കേന്ദ്രം

Published : Feb 02, 2021, 08:19 PM ISTUpdated : Feb 02, 2021, 08:36 PM IST
കര്‍ഷക സമരത്തിനിടെ എത്ര പേര്‍ മരിച്ചെന്ന് ചോദ്യം; അറിയില്ലെന്ന് കേന്ദ്രം

Synopsis

സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക ഹായം നല്‍കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ദില്ലിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിലപാട്.  

ദില്ലി: കര്‍ഷക സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കണക്കറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ കോണ്‍ഗ്രസ് എംപിമാരായ അടൂര്‍ പ്രകാശിന്റെയും വി കെ ശ്രീകണ്ഠന്റെയും ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് മറുപടി നല്‍കിയത്. സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം ദില്ലിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിലപാട്. നിരവധി കര്‍ഷകര്‍ സമരത്തിനിടെ മരിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിനിടെയും ഒരാള്‍ മരിച്ചു. എന്നാല്‍ സമരത്തിനിടെ എത്രപേര്‍ മരിച്ചെന്ന് അറിയില്ലെന്നാണ് കേന്ദ്ര നിലപാട്.
 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി