
റായ്പൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല, നാമനിര്‍ദ്ദേശ രീതി തുടരാൻ ധാരണയായി. പ്ലീനറി സമ്മേളനത്തിന്‍റെ ഭാഗമായുള്ള സ്റ്റിയറിംഗ് കമ്മറ്റിയാണ് നിര്‍ണായക തീരുമാനമെടുത്തത്. യോഗം തുടങ്ങിയപ്പോള്‍ തന്നെ പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എല്ലാ അംഗങ്ങളോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും തെരഞ്ഞെടുപ്പ് വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അദ്ധ്യക്ഷനെ നിശ്ചയിച്ചത് തെരഞ്ഞെടുപ്പിലൂടെയാണ്.
പാര്‍ട്ടിയില്‍ ജനാധിപത്യ പ്രക്രിയ ഉണ്ടെന്ന സന്ദേശം അതിലൂടെ നല്‍കാനായി. എന്നാല്‍, ലോക്സഭ തെരഞഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പുകളും വരുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു മത്സരം പാര്‍ട്ടിയില്‍ നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിഭാഗം അംഗങ്ങളും വിലയിരുത്തി. പി ചിദംബരം, അജയ് മാക്കന്‍ തുടങ്ങിയ നേതാക്കള്‍ തെരഞ്ഞടുപ്പ് നടക്കണമെന്ന നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രഖ്യാപിക്കുകയായിരുന്നു
പ്രവർത്തക സമിതിയെ നാമനിർദ്ദേശം ചെയ്യാനുള്ളത് ഐകകണ്Oമായ തീരുമാനമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.ആരും എതിരഭിപ്രായം ഉന്നയിച്ചില്ല.പുതിയ സമിതിയെ അധ്യക്ഷൻ നാമനിർദ്ദേശം ചെയ്യും.എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാകും പ്രവർത്തക സമിതി. തുല്യപ്രാധാന്യം എല്ലാ വിഭാഗങ്ങൾക്കും നൽകും. പാർട്ടി പുന:സംഘടനയിലൂടെ പുതിയൊരു സന്ദേശം കോൺഗ്രസ് മുൻപോട്ട് വയ്ക്കുകയാണ്. നാളെ ഖർഗെയും, മറ്റന്നാൾ രാഹുലും പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam