
കോഴിക്കോട്:മാധ്യമ പ്രവർത്തനം ഉത്തരവാദിത്തരഹിതമായാൽ അത് നാടിനെ എങ്ങനെ ചിന്ന ഭിന്നമാക്കും എന്നതിന് പല തെളിവുകളും അടുത്ത കാലത്തുണ്ടായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു.ആരൊക്കെ പാടി പുകഴ്ത്തിയാലും ബി ബി സി യുടെ ഗൂഡലക്‌ഷ്യം മറച്ചു വെക്കാനാവില്ല.പരമോന്നത കോടതി തീർപ്പ് കല്പിച്ച രാജ്യം മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വീണ്ടും പറയുകയാണ് ഇവര്‍ ചെയ്തത്.ഏതു കൊടി കെട്ടിയ കൊമ്പൻ ആയാലുംഈ കാര്യം അനുവദിക്കാനാവില്ല.കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം അല്ലെന്നു ബി ബി സി പറയുമ്പോൾ അത് അംഗീകരിക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു
ഉക്രൈൻ യുദ്ധത്തിന്‍റെ പേരിൽ റഷ്യൻ മാധ്യമങ്ങളെ അടിച്ചു പുറത്താക്കിയവരാണ് യൂറോപ്യൻ രാജ്യങ്ങൾ.എന്നിട്ട് അവരാണ് മാധ്യമ സ്വാതന്ത്ര്യത്തെ പറ്റി പറയുന്നത്.രാജ്യത്തിന്‍റെ അഖണ്ഡതക്ക് വെല്ലുവിളിയായിട്ടും ഒരു മാധ്യമത്തെയും പടിക്കു പുറത്താക്കിയിട്ടില്ല.നാട്ടിൽ അസ്ഥിരത ഉണ്ടാക്കാൻ നടത്തിയ ശ്രമം നടക്കാതായപ്പോൾ 20വർഷം മുമ്പത്തെ കാര്യങ്ങൾ പറഞ്ഞു വരികയാണ്.ഇന്ത്യയുടെ ജനാധിപത്യ നിലപാടുകളെ ബിബിസി പരിഹസിച്ചു.ഇത് അഭിപ്രായ സ്വാതന്ത്ര്യമല്ല.രണ്ട് തവണ ബിബിസിയെ കോൺഗ്രസ് വിലക്കിയെന്നു ഓർക്കണം.രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകാൻ പലരും ബിബിസിയെ ഉപയോഗിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam