പ്രധാനമന്ത്രി നരേന്ദ്രമോദി 'വല്യേട്ടൻ',കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് രേവന്ത് റെഡ്ഡി

Published : Mar 04, 2024, 01:19 PM ISTUpdated : Mar 04, 2024, 01:24 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദി 'വല്യേട്ടൻ',കേന്ദ്രസർക്കാരുമായി  ഏറ്റുമുട്ടലിനില്ലെന്ന്  രേവന്ത് റെഡ്ഡി

Synopsis

പ്രധാനമന്ത്രിയെന്നാൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടൻ.മോദിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളിൽ വികസനം അസാധ്യമാണ്

ഹൈദരാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'വല്യേട്ടൻ' എന്ന് വിശേഷിപ്പിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.പ്രധാനമന്ത്രിയെന്നാൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ വല്യേട്ടനാണ്.പ്രധാനമന്ത്രിയുടെ പിന്തുണയില്ലാതെ സംസ്ഥാനങ്ങളിൽ വികസനം അസാധ്യമാണ്.ഗുജറാത്ത് വികസനമോഡലിനെയും അദ്ദേഹം  പുകഴ്ത്തി .ഗുജറാത്തിനെപ്പോലെ വികസനം തെലങ്കാനയിലും സാധ്യമാകാൻ പ്രധാനമന്ത്രിയുടെ സഹായം വേണം.അഞ്ച് ട്രില്യൺ എക്കോണമിയെന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ടെക് സിറ്റിയായ ഹൈദരാബാദിന് വലിയ സംഭാവന നൽകാനാകും.സബർമതി നദിയിലൂടെ വികസനം സാധ്യമാക്കിയത് പോലെ മുസി നദി ഉപയോഗിച്ചും വികസനം സാധ്യമാക്കാനാകും.ഹൈദരാബാദിലെ മെട്രോ വികസനത്തിന് കേന്ദ്രസർക്കാരിന്‍റെ സഹായം വേണം.കേന്ദ്രസർക്കാരുമായി യാതൊരു തരത്തിലും ഏറ്റുമുട്ടലിനില്ലെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

സമരാഗ്നി യാത്ര: മോദിക്കെതിരായ യുദ്ധമെന്ന് രേവന്ത് റെഡ്ഡി, കേരള സർക്കാർ അഴിമതിയിൽ മുങ്ങിയെന്ന് സച്ചിൻ പൈലറ്റ്

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ അമ്പരക്കും! വരുന്നത് 100 ഏക്കറിൽ അത്യുഗ്രൻ മായികലോകം! എഐ സിറ്റി ഉടനെന്ന് തെലങ്കാന

PREV
Read more Articles on
click me!

Recommended Stories

കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു
'ബാബറി മസ്ജിദ്' വിവാദത്തിൽ പുറത്താക്കിയ നേതാവിന്റെ ശപഥം, മമതയുടെ ഭരണം അവസാനിപ്പിക്കും, 'മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കും'