താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതിൽ തിടുക്കമില്ല; എല്ലാ വഴികളും ആലോചനയിലുണ്ടെന്നും കേന്ദ്രസർക്കാർ

Web Desk   | Asianet News
Published : Aug 18, 2021, 07:11 AM IST
താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതിൽ തിടുക്കമില്ല; എല്ലാ വഴികളും ആലോചനയിലുണ്ടെന്നും കേന്ദ്രസർക്കാർ

Synopsis

അമേരിക്കയുമായി വിദേശകാര്യമന്ത്രി നിരന്തരം സമ്പർക്കത്തിലാണ്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെടുന്നു എന്നാണ് സൂചനയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ ഇന്നോ നാളെയോ വ്യക്തതയെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കയുമായി വിദേശകാര്യമന്ത്രി നിരന്തരം സമ്പർക്കത്തിലാണ്. വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെടുന്നു എന്നാണ് സൂചനയെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അഫ്​ഗാനിൽ കുടുങ്ങിയവരെ വിമാനത്താവളം വരെ എത്തിക്കുന്നത് വെല്ലുവിളിയാണ്. താലിബാനോടുള്ള സമീപനം തീരുമാനിക്കുന്നതിൽ തിടുക്കമില്ല. എല്ലാ വഴികളും ആലോചനയിലുണ്ട്. മറ്റു ജനാധിപത്യ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും നിലപാട് എടുക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്ര സിമ്പിൾ, പക്ഷെ പവര്‍ഫുൾ!, ഒരൊറ്റ കാഴ്ചയിൽ ഈ പുലരി സുന്ദരം, ശുചീകരണ തൊഴിലാളികൾക്ക് ചായ നൽകുന്ന വീട്ടമ്മയുടെ വീഡിയോ വൈറൽ
'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ