'അലിഗഢിന്റെ പേര് ഹരിഗഢ് എന്നാക്കണം'; സര്‍ക്കാറിന് ജില്ലാ പഞ്ചായത്തിന്റെ പ്രമേയം

By Web TeamFirst Published Aug 17, 2021, 8:26 PM IST
Highlights

തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ വിജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

അലിഗഢ്: അലിഗഢിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം ജില്ലാ പഞ്ചായത്ത് യുപി സര്‍ക്കാറിന് സമര്‍പ്പിച്ചു. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. പേരുമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അലിഗഢ് ഹരിഗഢ് എന്നായി മാറും.  തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിച്ചെന്നും ചെയര്‍മാന്‍ വിജയ് സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍ക്കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫിറോസാബാദിന്റെ പേര് മാറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നേരത്തെ അലഹാബാദിന്റെ പേര് മാറ്റി പ്രഗ്യാരാജ് എന്നാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!