അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

Published : May 02, 2023, 05:09 PM ISTUpdated : May 02, 2023, 06:56 PM IST
അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

Synopsis

അപകീർത്തി കേസിലെ വിധി ഗുജറാത്ത് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചില്ല. രാഹുൽ ഗാന്ധി നൽകിയ അപ്പീൽ വേനലവധിക്ക് ശേഷം വിധി പറയാന്‍ മാറ്റി.

മുംബൈ: അപകീർത്തി കേസിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇടക്കാല സംരക്ഷണമില്ല. കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്ക് ശേഷം വിധി പറയും. അതുവരെ ഇടക്കാല സംരക്ഷണം വേണമെന്ന് രാഹുലിനായി അഡ്വക്കേറ്റ് മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതോടെ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.

അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ജസ്റ്റിസ് ഹേമന്ദ് പ്രചക് ആണ്  വാദം കേട്ടത്. ആരോപിക്കപ്പെടുന്ന കുറ്റം അതീവ ഗുരുതരമല്ലെന്നും സ്റ്റേ നൽകുന്നതിൽ കടുംപിടുത്തം പാടില്ലെന്നുമാണ് രാഹുലിനായി ഹാജരായ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടത്. എന്നാൽ പ്രസ്താവനകൾ നടത്തുമ്പോൾ രാഹുല്‍ ഗാന്ധിയും തന്‍റെ സ്ഥാനം മറക്കരുതെന്ന് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.

Also Read: 'തെരഞ്ഞെടുപ്പ് താങ്കളെക്കുറിച്ചല്ല, കർണാ‌ടകയ്ക്കായാണ്'; മോദി‌യുടെ '91 തവണ അധിക്ഷേപം' പരാമർശത്തിനെതിരെ രാഹുൽ

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ