ശിവസേനയിലെ പിളർപ്പ്:'ചിഹ്നം മരവിപ്പിക്കരുതെന്ന ഉദ്ദവ് താക്കറെയുടെ ഹർജിയിൽ തല്‍ക്കാലം ഉത്തരവില്ല' സുപ്രീം കോടതി

Published : Sep 07, 2022, 12:25 PM ISTUpdated : Sep 07, 2022, 12:30 PM IST
ശിവസേനയിലെ പിളർപ്പ്:'ചിഹ്നം മരവിപ്പിക്കരുതെന്ന ഉദ്ദവ് താക്കറെയുടെ ഹർജിയിൽ തല്‍ക്കാലം ഉത്തരവില്ല' സുപ്രീം കോടതി

Synopsis

ഭരണഘടന ബഞ്ച് ഇത് കേൾക്കുമ്പോൾ വിഷയം പരിഗണിക്കാമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഈ മാസം ഇരുപത്തിയേഴിന് മഹാരാഷ്ട്രയിലെ കേസുകൾ ഒന്നിച്ച് ഭരണഘടന ബഞ്ച് കേൾക്കും.

ദില്ലി:ശിവസേനയിലെ പിളർപ്പിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ എന്തെങ്കിലും തീരുമാനം എടുക്കരുത് എന്ന ഹർജിയിൽ തല്ക്കാലം ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി. ഭരണഘടന ബഞ്ച് ഇത് കേൾക്കുമ്പോൾ വിഷയം പരിഗണിക്കാമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഈ മാസം ഇരുപത്തിയേഴിന് മഹാരാഷ്ട്രയിലെ കേസുകൾ ഒന്നിച്ച് ഭരണഘടന ബഞ്ച് കേൾക്കുംം. തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം മരവിപ്പിക്കരുത് എന്നതുൾപ്പടെ നിർദ്ദേശം നല്കണോ എന്ന് ബഞ്ച് അന്ന് ആലോചിക്കും. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത് ഭരണഘടന ലംഘനത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഗൗരവമേറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന ബഞ്ചിന് വിടാൻ സുപ്രീംകോടതി തീരുമാനിച്ചത്.

also read 'ത്രിവർണപതാക ഉയർത്തിയത് കൊണ്ടുമാത്രം രാജ്യസ്നേഹിയാകില്ല, ഹൃദയത്തിലും വേണം'; ബിജെപിയെ ഉന്നമിട്ട് ഉദ്ധവ് താക്കറെ

മുഖ്യമന്ത്രിക്ക് ആഭ്യന്തരവും ധനകാര്യവുമില്ല; ഷിൻഡേക്ക് നഗരവികസനം മുഖ്യം, വകുപ്പ് വിഭജനത്തിൽ ഫഡ്നവിസിന് നേട്ടം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി