മുന്‍ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ വരുമാനമില്ല; ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ സുപ്രീംകോടതിയില്‍

By Web TeamFirst Published Sep 7, 2019, 4:54 PM IST
Highlights

33 പേജുള്ള പരാതിയാണ് യുവാവ് കോടതിയില്‍ സമര്‍പ്പിച്ചത്.

ദില്ലി: മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ജെറ്റ് എയര്‍വേസ് ജീവനക്കാരന്‍ സുപ്രീംകോടതിയില്‍. ജെറ്റ് എയര്‍വേസ് അടച്ചുപൂട്ടിയതോടെ സ്വന്തം നിലനില്‍പ്പ് പോലും പ്രതിസന്ധിയിലായെന്നും ഇയാള്‍ അറിയിച്ചു.

33 പേജുള്ള പരാതിയാണ് യുവാവ് കോടതിയില്‍ സമര്‍പ്പിച്ചത്. മുന്‍ഭാര്യക്ക് ചെലവിന് നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന സിആര്‍പിസി സെക്ഷന്‍ 125 നലവില്‍ തൊഴില്‍രഹിതനായ തനിക്ക് അധിക ബാധ്യതയാണെന്നും ഈ വകുപ്പ് ലിംഗസമത്വത്തിന് എതിരാണെന്നും ഇയാള്‍  പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

 എയര്‍ക്രാഫ്റ്റ് മെയിന്‍റനന്‍സില്‍ ഡിപ്ലോമ നേടിയ തനിക്ക് ഇപ്പോള്‍ തൊഴിലില്ലെന്നും ഇംഗ്ലീഷ്, സോഷ്യോളജി, സൈക്കോളജി എന്നീ വിഷയങ്ങളില്‍ ബിരുദധാരിയായ മുന്‍ഭാര്യക്ക് ചെലവിന് നല്‍കാന്‍ വരുമാനമില്ലെന്നും സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം മുന്‍ഭാര്യ തന്നെ ശല്യപ്പെടുത്തുകയാണെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

click me!