ആദ്യമായി ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യാതെ മുംബൈയിലെ ധാരാവി

By Web TeamFirst Published Dec 25, 2020, 8:46 PM IST
Highlights

ഐസൊലേഷനും നിരന്തരമായ പരിശോധനകളും നടത്തിയാണ് കൊവിഡ് വ്യാപനം കുറയ്ക്കാനായതെന്ന് ആരോഗ്യപ്രവർത്തകർ...

മുംബൈ: മഹാരാഷ്ട്രയിലെ ധാരാവിയിൽ ഇന്ന് ഒരു കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാതെ ഒരു ദിവസം കടന്നുപോകുന്നത്. ഏഷ്യയിലെ ഏറ്റവുംവലിയ ചേരിയാണ് ധാരാവി. ആരോഗ്യപ്രവർത്തകരും വിദഗ്ധരും നിരന്തരമായി നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ധാരാവിയിൽ  കൊവിഡ് വ്യാപനം തടയാനായത്. 

ഐസൊലേഷനും നിരന്തരമായ പരിശോധനകളും നടത്തിയാണ് കൊവിഡ് വ്യാപനം കുറയ്ക്കാനായതെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ജൂലൈ 26 ന് രണ്ട് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പിന്നീട് കൊവിഡ് കേസുകൾ കൂടി. പിന്നീട് ഇതാദ്യമായാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 

ലോക്ക്ഡൌ നിർബന്ധിതമാക്കി, യാത്രകൾ കുറച്ചാണ് ധാരവിയിലെ ജനങ്ങളെ ആരോഗ്യപ്രവർത്തകർ സംരക്ഷിച്ചത്.  ഇന്ന് മഹാരാഷ്ട്രയിൽ  3,580 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 19.51 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

click me!