അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ, മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്

Published : Nov 18, 2024, 12:26 PM ISTUpdated : Nov 18, 2024, 12:33 PM IST
അണ്ണാ ഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് ടിവികെ,  മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ്

Synopsis

2026ൽ ഭൂരിപക്ഷം നേടുകയാണ് ടിവികെയുടെ ലക്ഷ്യം.പാർട്ടിയുടെ നയം എന്തെന്നും എതിരാളികൾ ആരെന്നും വിജയ് പറഞ്ഞിട്ടുണ്ട്

ചെന്നൈ: അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന്വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി .80 നിയമസഭാ സീറ്റും , ഉപമുഖ്യമന്ത്രി പദവും വേണമെന്ന് അണ്ണാ ഡിഎംകെയോട് ടിവികെ ആവശ്യപ്പെട്ടതായുള്ള മാധ്യമവാർത്തകളോടാണ് പ്രതികരണം . 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയാണ് ടിവികെയുടെലക്ഷ്യം . പാർട്ടി സമ്മേളനത്തിൽ AIADMKയെ എതിർക്കാതിരുന്നത് മുതലുള്ള അഭ്യൂഹങ്ങളിൽ  വിജയ് വ്യക്തത വരുത്തിയിട്ടുണ്ട്
 
ടിവികെയുടെ നയങ്ങൾ എന്തെന്നും ,എതിരാളികൾ ആരെന്നും പാർട്ടി സമ്മേളനത്തിൽ വിജയ് വ്യക്തമാക്കിയിട്ടുണ്ട് . ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്നും ടിവികെ ആവശ്യപ്പെട്ടു 
 

ഇരിക്കുന്ന കസേര സൗജന്യമായി കിട്ടുമെന് ഓഫർ, പരിപാടിക്ക് വന്നവ‍‍ർ കസേരകൾ കൊണ്ടുപോയി; ഹിറ്റായി രാഷ്ട്രീയ തന്ത്രം

വിജയ് തമിഴ്‍നാട് മുഖ്യമന്ത്രിയാകുമോ?, ഹിറ്റ് സംവിധായകന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി