
ദില്ലി: സർക്കാരിൽ നിന്ന് മതിയായ പിന്തുണയില്ലെന്നും അതിനാൽ സേവനം നിർത്തുകയാണെന്നും ഇന്ത്യയിലെ അഫ്ഗാൻ എംബസി. ഇന്ത്യയിലെ സേവനം നിർത്തുന്നതായി വാർത്താ കുറിപ്പിലൂടെ അറിയിച്ചു. സർക്കാരിൽ നിന്ന് മതിയായ പിന്തുണയില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതും തിരിച്ചടിയായെന്നും വാർത്താ കുറിപ്പിൽ പറയുന്നു. തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതേസമയം, എംബസിയിലെ ആഭ്യന്തര പ്രശ്നമാണ് എംബസി പൂട്ടുന്നതിന് പിന്നിലുള്ള കാരണമെന്ന പ്രചാരണം വാർത്താകുറിപ്പിൽ നിഷേധിക്കുന്നുണ്ട്.
ദില്ലി ശാന്തി പഥിലെ എബസിയും, അനുബന്ധ വസ്തുവകകളും ഇന്ത്യസര്‍ക്കാരിന് വിട്ടുനല്‍കിയതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. താലിബാന്‍ സര്‍ക്കാര്‍ അഫ് ഗാനില്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയിലെ അഫ് ഗാന്‍ അംബാസിഡറെ മാറ്റിയത് എംബസിയില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ക്കിടയാക്കിയിരുന്നു. പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഇതും കാരണമായെന്നാണ് സൂചന. എംബസി പ്രവര്‍ത്തനം നിര്‍ത്തിയതിനോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.
അന്ന് വേട്ടയാടപ്പെട്ടു, ഇന്ന് വോട്ട് ബാങ്കും തീവ്രവാദവും; കാനഡയിലെ സിഖ് വംശജരുടെ കഥ
https://www.youtube.com/watch?v=vMzsfIOg9KA