രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ദേശീയപാതയില്‍ ടോള്‍ പ്ലാസ ഉണ്ടാകില്ല: നിതിന്‍ ഗഡ്കരി

By Web TeamFirst Published Dec 18, 2020, 10:42 AM IST
Highlights

ജിപിഎസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24000 കോടിയാണ് ടോള്‍ പിരിച്ചത്.
 

ദില്ലി: രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഒരു ദേശീയപാതയിലും ടോള്‍ പ്ലാസ പോലും കാണില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പണം നല്‍കാനായി ഒരു പ്ലാസയിലും ഒരു വാഹനത്തിനും വരിനില്‍ക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. ജിപിഎസ് ടെക്‌നോളജി ഉപയോഗിച്ച് വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കും. ഈ സംവിധാനം വഴി സഞ്ചാര ദിശ കൃത്യമായി മനസിലാക്കാനും പണം സാങ്കേതിക വിദ്യ വഴി ഈടാക്കാനും സാധിക്കും. 

അസോചം കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ജിപിഎസ് അടിസ്ഥാനമാക്കിയ ടോള്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 24000 കോടിയാണ് ടോള്‍ പിരിച്ചത്. ഇക്കുറി അത് 34000 ടോളാക്കാനാണ് ശ്രമം. ഫലത്തില്‍ ടോള്‍ പ്ലാസകള്‍ ഒഴിവാകുമെങ്കിലും ടോള്‍ പിരിക്കുന്നത് ഒഴിയില്ല എന്ന് വ്യക്തം. അതിനാല്‍ തന്നെ യാത്രക്കാര്‍ക്ക് പ്ലാസകളില്‍ നിര്‍ത്തേണ്ടി വരുന്ന സമയം ഇല്ലാതാക്കാന്‍ മാത്രമായിരിക്കും ഇത് ഉപകരിക്കുക. 

click me!