അടൽ സേതുവിൽ നിന്ന് ചാടിയ ഡോക്ടറെ കണ്ടെത്താനായില്ല; മൊബൈൽ ഫോൺ അൺലേക്ക് ചെയ്യാൻ ശ്രമിക്കുന്നതായി പൊലീസ്

Published : Jul 10, 2025, 01:22 PM IST
Doctor jumped from Atal Setu

Synopsis

എന്നാൽ രാത്രി 9.43ഓടെ പാലത്തിന് മുകളിൽ എത്തിയ അദ്ദേഹം കടലിലേക്ക് ചാടുകയായിരുന്നു. പാലത്തിന് മുകളിൽ കാർ പാർക്ക് ചെയ്ത ശേഷമായിരുന്നു ഇത്.

മുംബൈ: അടൽ സേതുവിൽ നിന്ന് കടലിലേക്ക് ചാടിയ യുവ ഡോക്ടർക്കായി തെരച്ചിൽ തുടരുന്നു. മുംബൈയിലെ ജെജെ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഓംകാർ കവിതകെയാണ് (32) തിങ്കളാഴ്ച രാത്രി കടലിലേക്ക് ചാടിയത്. 48 മണിക്കൂർ നീണ്ട തെരച്ചിലിന് ശേഷം ബുധനാഴ്ച താത്കാലികമായി തെരച്ചിൽ നിർത്തിവെച്ചു. വ്യാഴാഴ്ച തെരച്ചിൽ പുനഃരാരംഭിച്ചിട്ടുണ്ട്. ഡോക്ടറുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസ് പട്രോളിംഗ് ബോട്ട് ഉപയോഗിച്ചുള്ള തെരച്ചിലാണ് രാവിലെ ഏഴ് മണി മുതൽ നടക്കുന്നത്. ഡോക്ടറുടെ മൊബൈൽ ഫോൺ ഇതുവരെ അൺലോക്ക് ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇത് സാധ്യമായാൽ മാത്രമേ വാട്ട്‌സ്ആപ്പ്, ടെക്സ്റ്റ് മെസ്സേജുകൾ തുടങ്ങിയവ പരിശോധിക്കാൻ സാധിക്കൂ. ഈ സന്ദേശങ്ങൾ കിട്ടിയാൽ ഡോക്ടർ എന്ത് കൊണ്ടാണ് ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്ന് കണ്ടെത്താൻ സാധിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആത്മഹത്യാ കുറിപ്പോ മറ്റെന്തെങ്കിലും എഴുത്തുകളോ കണ്ടെത്താൻ സാധിച്ചിട്ടുമില്ല.

കടലിലേക്ക് ചാടുന്നതിന് തൊട്ടുമുമ്പും ഡോക്ടർ വീട്ടിലേക്ക് വിളിച്ച് അമ്മയോട് സംസാരിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ താൻ എത്തുമെന്നും പറഞ്ഞിരുന്നതാണ്. എന്നാൽ രാത്രി 9.43ഓടെ പാലത്തിന് മുകളിൽ എത്തിയ അദ്ദേഹം കടലിലേക്ക് ചാടുകയായിരുന്നു. പാലത്തിന് മുകളിൽ കാർ പാർക്ക് ചെയ്ത ശേഷമായിരുന്നു ഇത്. പൊലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ നിന്ന് ഡോക്ടറുടെ ഐഫോൺ കണ്ടെത്തിയത്. കഴിഞ്ഞ ആറ് വർഷമായി അദ്ദേഹം മുംബൈ ജെജെ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്.

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ