മോദിയെ നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണിച്ചെന്ന വാ‍ര്‍ത്ത തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ

Published : Mar 16, 2023, 09:29 PM IST
മോദിയെ നോബെൽ സമാധാന പുരസ്ക്കാരത്തിന് പരിഗണിച്ചെന്ന വാ‍ര്‍ത്ത തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ

Synopsis

മോദിയുടെ പേര് ശക്തമായി പരിഗണിക്കുന്നു എന്ന് തോയെ പറഞ്ഞതായി  ഒരു ഇംഗ്ളീഷ് ചാനൽ  റിപ്പോർട്ട് ചെയ്തിരുന്നു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നോബെൽ സമാധാന പുരസ്ക്കാരത്തിന്  പരിഗണനയിലെന്ന് താൻ പറഞ്ഞതായുള്ള റിപ്പോർട്ട് തള്ളി നോർവീജിയൻ നോബെൽ കമ്മിറ്റി ഉപാദ്ധ്യക്ഷൻ അസ്ലെ തോയെ. ഇക്കാര്യത്തിൽ വ്യാജവാർത്തകളാണ് പുറത്തു വന്നതെന്നും അസ്ലെ തോയെ ഒരു വാർത്താ ഏജൻസിയോട് വിശദീകരിച്ചു. മോദിയുടെ പേര് ശക്തമായി പരിഗണിക്കുന്നു എന്ന് തോയെ പറഞ്ഞതായി  ഒരു ഇംഗ്ളീഷ് ചാനൽ  റിപ്പോർട്ട് ചെയ്തിരുന്നു. മോദിയുടെ ഭരണമികവിലും സ്വീകാര്യതയിലും സംശയമില്ലെന്നും എന്നാൽ പുരസ്ക്കാരത്തെ കുറിച്ചുള്ള വാർത്തകൾ തെറ്റെന്നുമാണ് തോയെയുടെ വിശദീകരണം  

PREV
click me!

Recommended Stories

കുഞ്ഞിന് കാണിക്കാൻ ക്ലിനിക്കിൽ എത്തിയ യുവതിയെ ബലാത്സംഗം ചെയ്തു: വ്യാജ ഡോക്ടർ പിടിയിൽ
'500 കോടി സ്യൂട്ട് കേസ്' പരാമർശം: നവ്ജോത് കൗർ സിദ്ധുവിനെ സസ്പെൻഡ് ചെയ്ത് കോണ്‍ഗ്രസ്