
ഭോപ്പാൽ: ശൗചാലയങ്ങളും അഴുക്കുചാലുകളും വൃത്തിയാക്കാനല്ല താൻ എംപിയായതെന്ന് ബിജെപി നേതാവ് പ്രഗ്യാ സിംഗ് ഠാക്കൂർ. മധ്യപ്രദേശിൽ പാർട്ടി പ്രവർത്തകരോടാണ് പ്രഗ്യാ ഇക്കാര്യം പറഞ്ഞത്താൻ സത്യസന്ധമായി പ്രവർത്തിക്കുമെന്നും പ്രഗ്യാ കൂട്ടിച്ചേർത്തു. എഎന്‍ഐ ആണ് ഈ വീഡിയോ പുറത്തുവിട്ടത്.
മാലേഗാവ് സ്ഫോടനക്കേസിൽ പ്രതിയായിരുന്ന പ്രജ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവും രണ്ട് തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന ദിഗ് വിജയ് സിംഗിനെ പാരജയപ്പെടുത്തിയാണ് പാർലമെന്റിലെത്തിയത്.
ബിജെപി എംപിയും നടിയുമായ ഹേമ മാലിനി കേന്ദ്ര സഹമന്ത്രി അനുരാഗ് ഠാക്കൂറുമായി ചേര്‍ന്ന് പാര്‍ലമെന്റ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ടാണ് പ്രഗ്യായുടെ പ്രതികരണം എന്നാണ് സൂചന. ഹേമ മാലിനിയുടെ പാര്‍ലമെന്റ് പരിസരത്തെ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam