'ആര്‍ക്കും എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല'; വെല്ലുവിളിച്ച് രാം ദേവ്

Published : May 27, 2021, 01:03 PM ISTUpdated : May 27, 2021, 01:27 PM IST
'ആര്‍ക്കും എന്നെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല'; വെല്ലുവിളിച്ച് രാം ദേവ്

Synopsis

ആ​ധു​നി​ക​ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​ത്. രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ദില്ലി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ "അ​റ​സ്റ്റ് രാം​ദേ​വ്' എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗാ​യ​തോ​ടെ വെ​ല്ലു​വി​ളി​യു​മാ​യി യോ​ഗ ഗു​രു ബാ​ബ രാം​ദേ​വ്. അറസ്റ്റ് ചെയ്യാൻ വെല്ലുവിളിച്ചുകൊണ്ടുള്ള രാംദേവിന്റെ വീഡിയോ വൈറലാകുകയാണ്. രാം​ദേ​വി​ന്‍റെ വെ​ല്ലു​വി​ളി​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. 

ആ​ധു​നി​ക​ചി​കി​ത്സ വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യി​ലാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ശ​ക്ത​മാ​യ​ത്. രാം​ദേ​വി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും രം​ഗ​ത്തു​വ​ന്നി​രു​ന്നു. രാംദേ​വ് 15 ദി​വ​സ​ത്തി​ന​കം മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1000 കോ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഉ​ത്ത​രാ​ഖ​ണ്ഡ് ഐം​എ​എ ഘ​ട​കം നോ​ട്ടീ​സ് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ "അ​റ​സ്റ്റ് രാം​ദേ​വ്' എ​ന്ന ഹാ​ഷ്ടാ​ഗ് ട്രെ​ൻ​ഡിം​ഗി​ലെ​ത്തി​യ​ത്.

അതേ സമയം തന്നെയാണ് വിവാദ വീഡിയോ എത്തുന്നത്. വീഡിയോയിൽ ബാബ രാം ദേവി‍ന്റെതായി പുറത്തുവരുന്ന വാക്കുകൾ ഇങ്ങനെയാണ്, ഒരാൾക്കും സാധിക്കില്ല, തെളിച്ച് പറ‍ഞ്ഞാൽ അവരുടെ പിതാക്കന്മാർക്കും സാധിക്കില്ല, പക്ഷെ, അറസ്റ്റ് രാംദേവ് എന്നൊക്കെ പറഞ്ഞ് അവർ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരിക്കും. അവർ ട്രെന്റിന് പിന്നാലെയാണ്, അവരെ അങ്ങനെ വിടുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിജയിയുടെ 'തങ്ക മോതിരം' പദ്ധതി അപ്രതീക്ഷിതമായി മാറ്റിവെച്ചു; കാരണം ലണ്ടൻ യാത്ര, പുതിയ തീയതി പിന്നീട്
നരേന്ദ്ര മോദിക്ക് അധികാരത്തിൽ കാൽനൂറ്റാണ്ട്, 'സേവാ സങ്കൽപ് അഭിയാനു'മായി ബിജെപി; മാസം നീളുന്ന പരിപാടികൾക്ക് സെപ്റ്റംബർ 17ന് തുടക്കം