ധർമ്മസ്ഥല വെളിപ്പെടുത്തൽ, ഉച്ചവരെയും ഒന്നും കണ്ടെത്താനായില്ല, പരിശോധന തുടരുന്നു

Published : Jul 30, 2025, 02:45 PM IST
dharmasthala

Synopsis

രണ്ടാമത്തെ പോയിന്റിലെ പരിശോധന പൂർത്തിയായി

ബം​ഗളൂരു: ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ നടത്തുന്ന പരിശോധന തുടരുന്നു. രണ്ടാമത്തെ പോയിന്റിലെ പരിശോധന പൂർത്തിയായി. ഉച്ചവരെയും ഒന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണ സംഘവും സാക്ഷിയും ഇപ്പോഴും കാട്ടിനുള്ളിൽ തന്നെയാണ്.

സാക്ഷി ചൂണ്ടിക്കാണിച്ചു കൊടുത്ത മൂന്ന് ഇടങ്ങളിലായാണ് പരിശോധന. പ്രത്യേക അന്വേഷണ സംഘം മൂന്ന് ​ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. ഉൾക്കാട്ടിലുള്ള മൂന്ന് പോയിന്റുകളിലാണ് ഇന്ന് പരിശോധന നടത്തുന്നതെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇവിടേക്ക് ജെസിബി കൊണ്ടുപോവുക അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല കൊടിമര നിർമാണ ക്രമക്കേട്‌: ചട്ടം ലംഘിച്ച് സ്വർണം സ്വീകരിച്ചു; മുൻ അഡ്വ. കമ്മീഷണർ എഎസ്പി കുറുപ്പിന് കുരുക്ക്
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം