
ദില്ലി: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രമേയത്തിന്‍റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘന നോട്ടീസ്. ബിജെപി നേതാവ് ജിവിഎല്‍ നരസിംഹറാവു ആണ് നോട്ടീസ് നല്‍കിയത്.
മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പാര്‍ലമെന്‍റിന്‍റെ പരമാധികാരത്തിന് എതിരാണെന്ന് നരസിംഹറാവു ആരോപിക്കുന്നു. നിയമസഭാ പ്രമേയം ഭരണപരമായ ആശയക്കുഴപ്പത്തിനിടയാക്കും. ഇത് പാർലമെൻറ് അവകാശം ഹനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന അവകാശസമിതി യോഗം വിഷയം ചര്‍ച്ച ചെയ്യണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: പൗരത്വ ഭേദഗതി നിയമം മതവിവേചനത്തിന് ഇടയാക്കുമെന്ന് മുഖ്യമന്ത്രി; നിയമസഭയിൽ പ്രമേയം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam