
മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് ഛത്രപതി സംഭാജിനഗർ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ഔറംഗബാദ് നഗരത്തെ ഛത്രപതി സംഭാജിനഗർ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്. മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ പേരിലായിരുന്നു മുമ്പ് നഗരം അറിയപ്പെട്ടിരുന്നത്. നേരത്തെ, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള എംവിഎ സർക്കാരാണ് യഥാർത്ഥ പേര് മാറ്റം ആരംഭിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സർക്കാർ ഒക്ടോബർ 15 ന് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ 1900-ലാണ് ഔറംഗാബാദ് റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത്. ഹൈദരാബാദിലെ ഏഴാമത്തെ നിസാം മിർ ഉസ്മാൻ അലി ഖാനാണ് സ്റ്റേഷൻ നിർമ്മിച്ചത്. കച്ചേഗുഡ-മൻമാഡ് സെക്ഷനിലാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. സൗത്ത് സെൻട്രൽ റെയിൽവേ സോണിലെ നാന്ദേഡ് ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷൻ വരുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായ അജന്ത ഗുഹകൾ, എല്ലോറ ഗുഹകൾ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങളാൽ ചുറ്റപ്പെട്ട ഛത്രപതി സംഭാജിനഗർ വിനോദസഞ്ചാര കേന്ദ്രമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam