
ദില്ലി: നീറ്റ് യുജി പരീക്ഷയുടെ വിശദമായ മാർക്ക് പട്ടിക എൻടിഎ പ്രസിദ്ധീകരിച്ചു. സെൻറർ തിരിച്ചുള്ള പട്ടികയാണ് സുപ്രീം കോടതി നിർദ്ദേശ പ്രകാരം പുറത്തിറക്കിയത്. 12 മണിക്ക് മുൻപ് എൻ ടി എ വെബ് സെറ്റിൽ പ്രദ്ധീകരിക്കാനായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇത് എൻടിഎ പാലിച്ചു. അതേസമയം ചോർച്ച കേസിൽ റാഞ്ചിയിൽ നിന്ന് ഒരു മെഡിക്കൽ വിദ്യാർത്ഥിനി കൂടി അറസ്റ്റിലായി. ഇതുവരെ അറസ്റ്റിലായ മെഡിക്കൽ വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർത്തുന്ന സോൾവർ ഗ്യാങ്ങിൽ ഉൾപ്പെട്ടവരാണെന്നാണ് സിബിഐ പറഞ്ഞു.
ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ ഇന്നലെ പരാതിപ്പെട്ടതോടെയാണ് സുപ്രീം കോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടത്. പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ മറച്ചിരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശം. ഇത് പാലിച്ചാണ് മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എൻടിഎ ഈ വിശദാംശങ്ങൾ പുറത്തുവിടുന്നതോടെ അസാധാരണമായി ഏതെങ്കിലും ഏതെങ്കിലും നഗരത്തിലോ സെന്റുകളിലോ നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും വ്യക്തമാകും.
നീറ്റ് യുജി പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യൂ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam