
ദില്ലി: രാജ്യത്ത് അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സീൻ നൽകാൻ ശുപാർശ. നാഷണൽ ടെക്നിക്കൽ അഡ്വൈസറി വിഭാഗം (NTAGI) ആണ് സർക്കാരിന് ശുപാർശ കൈമാറിയത്. 5 മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്ക് ബയോളജിക്കൽ ഇ ലിമിറ്റഡിന്റെ കോർബിവാക്സ് നൽകാനാണ് പ്രതിരോധ കുത്തിവയ്പ്പ് ശുപാർശ ചെയ്യുന്ന ദേശീയ സാങ്കേതിക ഉപദേശക സംഘം ശുപാർശ ചെയ്തിട്ടുള്ളത്. എന്നാൽ 6 വയസ്സിന് മുകളിലും 12ന് ഇടയിലും പ്രായമുള്ള കുട്ടികൾക്ക് ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ നൽകാവുന്നതാണെന്നും എൻടിഎജിഐ വ്യക്തമാക്കുന്നു. ഇരു വിഭാഗങ്ങളിലും വാക്സീനുകളുടെ പ്രവർത്തനം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതായി ദേശീയ സാങ്കേതിക ഉപദേശക സംഘം വ്യക്തമാക്കി.
അതേസമയം ദേശീയ പ്രതിരോധ പദ്ധതിയിൽ ഈ രണ്ട് വാക്സീനുകളും ഉൾപ്പെടുത്തുന്ന കാര്യം അടുത്ത യോഗത്തിലേ തീരുമാനിക്കൂ എന്നാണ് എൻടിഎജിഐയുടെ ഔദ്യോഗിക വിശദീകരണം. 12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോബിവാക്സാണ് നിലവിൽ നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam