
ശ്രീനഗര്‍: അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം (Cloud burst). ക്ഷേത്രത്തിന് സമീപം വെള്ളപ്പൊക്കമുണ്ടായി. അഞ്ചുപേര്‍ മരിച്ചു. വൈകിട്ട് 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. തീർത്ഥാടകർക്കായി ഒരുക്കിയിരുന്ന ഭക്ഷണശാലകൾ ഒലിച്ച് പോയി. നിരവധിപ്പേര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. കുടുങ്ങി കിടക്കുന്നവർക്കായി രക്ഷപ്രവർത്തനം നടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീർ ഡിജിപി പറഞ്ഞു. കാലാവസ്ഥ മോശമായതിനാല്‍ അമർനാഥ് തീർത്ഥാടന യാത്ര ഇന്നത്തേക്ക് നിർത്തിവെച്ചു.
എന്താണ് മേഘവിസ്ഫോടനം?
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്ഫോടനം (Cloud burst) എന്നു നിർവചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘവിസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാർത്ഥത്തിൽ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam