രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 9000-ത്തിലേക്ക്, ദില്ലിയിൽ രോ​ഗമുക്തി നേടുന്നവർ കുറവ്

Published : Apr 12, 2020, 09:23 PM ISTUpdated : Apr 13, 2020, 12:37 PM IST
രാജ്യത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം 9000-ത്തിലേക്ക്, ദില്ലിയിൽ രോ​ഗമുക്തി നേടുന്നവർ കുറവ്

Synopsis

ആയിരത്തിലേറെ കൊവിഡ് രോ​ഗികളുള്ള ദില്ലിയിൽ രോ​ഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000-ലേക്ക്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ലഭ്യമായ ഔദ്യോ​ഗിക കണക്ക് അനുസരിച്ച്  8477 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ലോക്ക് ഡൗൺ അറുന്നൂറോളം മാത്രം രോ​ഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോ​ഗികളുടെ എണ്ണം പലമടങ്ങായി വ‍ർധിച്ചത്. 

മഹാരാഷ്ട്രയിൽ ഇന്ന് 134 പേ‍ർക്കാണ് പുതുതായി രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടുത്തെ രോ​ഗികളുടെ എണ്ണം 1895 ആയി. ദില്ലിയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 1154 ആയി. തമിഴ്നാട്ടിൽ 1014 കൊവിഡ് രോ​ഗികളാണുള്ളത്. ഇന്ന് 96 പേ‍ർക്ക് കൂടി കൊവിഡ് രോ​ഗം സ്ഥിരീകരിച്ചതോടെ രാജസ്ഥാനിലെ കൊവിഡ് രോ​ഗികളുടെ എണ്ണം 796 ആയി. മധ്യപ്രദേശിൽ 562, ​ഗുജറാത്തിൽ 516, തെലങ്കാനയിൽ 503 എന്നിങ്ങനെയാണ് കൊവിഡ് രോ​ഗികളുടെ എണ്ണം. 

പശ്ചിമ ബംഗാളിൽ ഇന്ന് കൊവിഡ് ബാധിച്ച രണ്ട് പേർ മരിച്ചു ഇതോടെ മരണം ഏഴായി. ഇന്ന് അ‍ഞ്ച് പേർ കൂടി മരിച്ചതോടെ ദില്ലിയിലെ മരണസംഖ്യ 24 ആയി. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂ‌‌ടുതൽ ഏറ്റവും കൂടുതൽ പേ‍ർ രോ​ഗമുക്തി നേടിയതും.

208 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. കൂടുതൽ പേർ രോ​ഗമുക്തി നേടിയ രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. ഇതുവരെ 179 പേ‍ർ ഇവിടെ അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങി. അതേസമയം ആയിരത്തിലേറെ കൊവിഡ് രോ​ഗികളുള്ള ദില്ലിയിൽ രോ​ഗം ഭേദമാകുന്നവരുടെ എണ്ണം വളരെ കുറവാണ് എന്നത് ആശങ്ക ജനിപ്പിക്കുന്നു. ഇവിടെ ഇതുവരെ 24 പേർക്ക് മാത്രമാണ് രോ​ഗം ഭേദമായത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുറന്ന് കിടന്ന ഡോറിലൂടെ അകത്തേക്ക് കയറി, ലിഫ്റ്റ് എത്തിയത് പിന്നാലെ,ക്ഷേത്ര ദർശനത്തിനെത്തിയ 80കാരന് ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു
ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗികാതിക്രമക്കേസ്; ബ്രിജ് ഭൂഷണനെ വെറുതെ വിട്ട് കോടതി