ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര ഹോട്ടൽ, നഴ്‌സുമാർക്ക് ഗുരുദ്വാര; കൊവിഡിനെ നേരിടുന്ന ആരോഗ്യപ്രവർത്തകരോട് വിവേചനം

Published : Apr 16, 2020, 05:25 PM IST
ഡോക്ടർമാർക്ക് പഞ്ചനക്ഷത്ര ഹോട്ടൽ, നഴ്‌സുമാർക്ക് ഗുരുദ്വാര; കൊവിഡിനെ  നേരിടുന്ന ആരോഗ്യപ്രവർത്തകരോട് വിവേചനം

Synopsis

ദില്ലി എയിംസിലും ആർഎംഎൽ ആശുപത്രിയിലും കൊവിഡ് പ്രതിരോധ ചുമതലയിലുള്ള നഴ്സുമാരോടാണ് വിവേചനം കാട്ടുന്നതായി പരാതി

ദില്ലി: രാജ്യതലസ്ഥാനത്ത് കൊവിഡിനെ നേരിടുന്ന ആരോഗ്യപ്രവർത്തകരോട് വൻ വിവേചനമെന്ന് പരാതി. ദില്ലി എയിംസിലും ആർഎംഎൽ ആശുപത്രിയിലും കൊവിഡ് പ്രതിരോധ ചുമതലയിലുള്ള നഴ്സുമാരോടാണ് വിവേചനം കാട്ടുന്നതായി പരാതി ഉയർന്നിരിക്കുന്നത്. 

രണ്ട് തരത്തിലാണ് ഡോക്ടർ‍മാർക്കും നഴ്സുമാർക്കും താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡോക്ടർമാർക്ക് നഗരത്തിലെ വിവിധ പഞ്ച നഷത്ര ഹോട്ടലുകളിൽ താമസം നൽകിയപ്പോൾ നഴ്സുമാർക്ക് ഗുരുദ്വാരകളിലും ഒയോ റൂമുകളിലുമാണ് താമസം നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവിന് പിന്നാലെ വലിയ പ്രതിഷേധമാണ് നഴ്സിംഗ് സംഘടനകൾ ഉയർത്തിരിക്കുന്നത്.

മഹാമാരിയുടെ കാലത്ത് പ്രതിരോധപ്രവർത്തനങ്ങളിൽ ഏ‌ർപ്പെട്ടിരിക്കുന്നവരോടുള്ള ഈ വിവേചനം അംഗീകരിക്കാനാവില്ലെന്ന്  നഴ്സുമാർ പറയുന്നു. ഉത്തരവ് പിൻവലിക്കണമെന്നും കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെടണമെന്നുമാണ് സംഘടനകളുടെ ആവശ്യം.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം