സുരക്ഷ ഉറപ്പാക്കണം, ദില്ലി എയിംസിൽ നഴ്സുമാരുടെ പ്രതിഷേധം

By Web TeamFirst Published Jun 1, 2020, 3:29 PM IST
Highlights

പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.

ദില്ലി: ഡ്യൂട്ടി സമയം, സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദില്ലി എയിംസിൽ നഴ്സുമാരുടെ പ്രതിഷേധം. എയിംസ് നഴ്സസ് യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പിപിഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടി സമയം കുറയ്‌ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്.

എയിംസിൽ കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എയിംസ് ഡയറക്ടറുടെ മുറിയുടെ മുന്നിൽ കുത്തിയിരുന്ന് നഴ്സുമാര്‍ പ്രതിഷേധിക്കുന്നത്. പ്രതിഷേധം മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ഇതുവരെ അധികൃതർ ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. 

ആശുപത്രികള്‍ നിറയുമെന്ന് കെജ്രിവാള്‍; ദില്ലി അതിര്‍ത്തികള്‍ ഒരാഴ്ചത്തേക്ക് അടച്ചു

ദില്ലിയിൽ കൊവിഡ്‌ രോഗികളുടെ എണ്ണം ഇരുപതിനായിരത്തിലേക്ക് അടുക്കുകയാണ്‌. ഇന്നലെ ദില്ലി സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇതുവരെ 19,844 പേർക്കാണ് രോഗം സ്ഥീരീകരിച്ചത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 24 മണിക്കൂറിന് ഇടയിൽ 1295 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും വലിയ വർധനവാണിത്. ഇന്നലെ മാത്രം 13 മരണം റിപ്പോർട്ട് ചെയ്തു. നിരവധി ആശുപത്രി ജീവനക്കാര്‍ക്കാണ് ദില്ലിയിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ ആശുപത്രികള്‍ പൂട്ടിയിടുന്ന സ്ഥിതിയുമുണ്ടായിരുന്നു. 

click me!