
ദില്ലി: ദില്ലി മജീദിയ ആശുപത്രിയിൽ നഴ്സുമാരുടെ പ്രതിഷേധം. കൊവിഡ് ഡ്യൂട്ടിയിലുള്ള നഴ്സുമാർക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 84 നഴ്സുമാരെ മാനേജ്മെന്റ് പിരിച്ചുവിട്ടെന്നാണ് ഇവർ പറയുന്നത്. മലയാളികൾ ഉൾപ്പടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെയാണ് നഴ്സുമാർ പ്രതിഷേധിക്കുന്നത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനമാണ് ദില്ലി. 41,820 കൊവിഡ് കേസുകളാണ് ഇതുവരെ ഇവിടെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 28,701 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,78,254 ആയി. നിലവിലെ നിലയിൽ മുന്നോട്ട് പോകുകയാണെങ്കിൽ നാളെയോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷം കടക്കും. 500 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്.
ഇതോടെ രാജ്യത്തെ ആകെ മരണം 23,174 ആയി.
Read Also: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam