'ഇന്ത്യയുടെ കൊവിഡ് പ്രതിരോധം മികച്ച നിലയിലാണോ?' കേന്ദ്രത്തിനെതിരെ രാഹുൽ ​ഗാന്ധി

Web Desk   | Asianet News
Published : Jul 13, 2020, 02:58 PM IST
'ഇന്ത്യയുടെ കൊവിഡ് പ്രതിരോധം മികച്ച നിലയിലാണോ?' കേന്ദ്രത്തിനെതിരെ രാഹുൽ ​ഗാന്ധി

Synopsis

അമേരിക്ക, ഇന്ത്യ,  ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ഏഴു ദിവസത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം ഉൾപ്പെടുത്തിയ ​​ഗ്രാഫാണ് രാഹുൽ ​ഗാന്ധി പങ്കുവച്ചിരിക്കുന്നത്.

​ദില്ലി: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനൾ മികച്ച രീതിയിലാണോ നടക്കുന്നതെന്ന് കേന്ദ്രത്തോട് ചോദിച്ച് കോൺ​ഗ്രസ് നേതാവ് ​രാഹുൽ ​ഗാന്ധി. ​ട്വീറ്റിൽ പങ്കുവച്ച ​ഗ്രാഫിനൊപ്പമാണ് രാഹുൽ ​ഗാന്ധിയുടെ ചോദ്യം. കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്ഥാനമാണെന്നും നിശ്ചയദാർഢ്യത്തോടെയും ഉത്സാഹത്തോടെയും ഈ പോരാട്ടത്തിൽ എല്ലാവരും പങ്കാളികളാകുന്നതെന്നും അമിത് ഷാ പറഞ്ഞതിന് തൊട്ടുപിന്നാലെയാണിത്. 

കൊവിഡ് 19 കൈകാര്യം ചെയ്യുന്ന കാര്യത്തിൽ സർക്കാരിനെ വിമർശിച്ചു കൊണ്ടാണ് ​രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്. അമേരിക്ക, ഇന്ത്യ,  ദക്ഷിണ കൊറിയ, ന്യൂസിലാന്റ് എന്നിവിടങ്ങളിലെ ഏഴു ദിവസത്തെ കൊവിഡ് രോ​ഗികളുടെ എണ്ണം ഉൾപ്പെടുത്തിയ ​​ഗ്രാഫാണ് രാഹുൽ ​ഗാന്ധി പങ്കുവച്ചിരിക്കുന്നത്. ​ഗ്രാഫിൽ ഇന്ത്യയിലെ കൊവിഡ് രോ​ഗികളുടെ എണ്ണം അമേരിക്കയുടെ ​ഗ്രാഫിന് തൊട്ടടുത്ത് എത്തി നിൽക്കുന്നതായി കാണാൻ സാധിക്കും. 

ഇന്ത്യയെപ്പോലെ ഒരു രാജ്യം കൊറോണയെ എങ്ങനെ നേരിടുമെന്ന കാര്യത്തിൽ ആശങ്കകളുണ്ടായിരുന്നുവെന്നും എന്നാൽ കൊവിഡിനെ നേരിടുന്ന കാര്യത്തിൽ മികച്ച പ്രവർത്തനമാണ് ഇന്ത്യ നടത്തുന്നതെന്നും അമിത് ഷാ പറഞ്ഞിരുന്നു. 

 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു