വനിത കളക്ടർക്ക് അശ്ലീല സന്ദേശ ആരോപണം: സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

Published : Nov 15, 2026, 10:04 PM IST
mla

Synopsis

തമിഴ്‌നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷി എംഎൽഎ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു.

ചെന്നൈ: തമിഴ്‌നാട്ടിൽ വനിതാ ജില്ലാ കളക്ടർക്ക് ഭരണകക്ഷിയായ ടിവികെ എംഎൽഎ അശ്ലീല സന്ദേശം അയച്ചെന്ന വിവാദത്തിൽ കടുത്ത നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, വിശദമായ അന്വേഷണം നടത്താൻ തമിഴ്‌നാട് ഡിജിപിക്ക് നിർദേശം നൽകി. ഒരാഴ്ചയ്ക്കകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷന്റെ ആവശ്യം.

ടിവികെ എംഎൽഎയ്‌ക്കെതിരെ കളക്ടർ മേലധികാരികൾക്ക് നൽകിയ പരാതിയിൽ സ്വീകരിച്ച തുടർനടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കണം. കൂടാതെ, പരാതിക്ക് ആധാരമായ സന്ദേശങ്ങളുടെ ഡിജിറ്റൽ രേഖകൾ ഹാജരാക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിജയ് സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ.

വിഷയത്തിൽ കളക്ടറെ മുഖ്യമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തതായി ഡിഐജി പറഞ്ഞെന്ന തരത്തിൽ ഒരു പ്രമുഖ പത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉയർന്നുവരുന്ന ആരോപണങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം. വിവാദങ്ങൾ ശക്തമായതോടെ കലക്ടറേറ്റിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിലേക്ക് കളക്ടർ ഇപ്പോൾ മാധ്യമങ്ങളെ ക്ഷണിക്കാറില്ലെന്നും റിപ്പോർട്ടുകളുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എത്ര ശ്രമിച്ചാലും 30 വർഷത്തേക്ക് അധികാരത്തിലെത്തില്ല, രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി അമിത്ഷായും കിരൺ റിജിജുവും
സുപ്രധാനം, ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മുൻഗണന ലഭിക്കുമെന്ന് കേന്ദ്രമന്ത്രി