ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീനിൽ അശ്ലീലച്ചിത്രം പ്രദർശിപ്പിച്ച സംഭവം: നടപടിയുമായി സൈബർ സെൽ

Published : Nov 22, 2019, 06:56 PM IST
ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീനിൽ അശ്ലീലച്ചിത്രം പ്രദർശിപ്പിച്ച സംഭവം: നടപടിയുമായി സൈബർ സെൽ

Synopsis

ബസ് സ്റ്റോപ്പിലെത്തിയ ആളുകൾ ടിക്കറ്റ് എടുക്കുന്നതിനായി ടിക്കറ്റ് മെഷീന് സമീപം എത്തിയപ്പോഴാണ് മെഷീനിൽ അശ്ലീലച്ചിത്രം പ്ലേ ആകുന്നത് കാണുന്നത്. 

ഭോപ്പാൽ: ബസ് സ്റ്റോപ്പിലെ ടിക്കറ്റ് മെഷീൻ സ്ക്രീനിൽ അശ്ലീലച്ചിത്രം പ്രദർശിപ്പിച്ച സംഭവത്തിൽ നടപടിയുമായി സൈബർ ക്രൈം സെൽ. ഭോപ്പാലിലെ വിദ്യാന​ഗർ ബസ് സ്റ്റോപ്പിലാണ് സംഭവം. ഭോപ്പാൽ സിറ്റി ലിങ്ക് ലിമിറ്റഡ് (ബിസിഎൽഎൽ), മുനിസിപ്പൽ കോർപ്പറേഷൻ, മെഷീൻ ഓപ്പറേറ്റർമാരായ ഹർമാൻ ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ പരാതിയിലാണ് സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഒക്ടോബർ 28നായിരുന്നു സംഭവം. ബസ് സ്റ്റോപ്പിലെത്തിയ ആളുകൾ ടിക്കറ്റ് എടുക്കുന്നതിനായി ടിക്കറ്റ് മെഷീന് സമീപം എത്തിയപ്പോഴാണ് മെഷീനിൽ അശ്ലീലച്ചിത്രം പ്ലേ ആകുന്നത് കാണുന്നത്. രണ്ടിലധികം അശ്ലീല വീഡിയോകളായിരുന്നു മെഷീനിൽ അപ്പ്‍‍ലോഡ് ചെയ്തിരുന്നത്. മെഷീനിന്റെ സ്ക്രീനിൽ അശ്ലീലച്ചിത്രം പ്ലേ ആകുന്നതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ‌ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ദിവസവും ബസ് സ്റ്റോപ്പിലെത്താറുള്ളത്. എന്നാൽ, വീഡിയോ എങ്ങനെ, എവിടുന്ന് അപ്പ്ലോഡ് ആയെന്നത് സംബന്ധിച്ച് ഒരുവിവരം മെഷീൻ കമ്പനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. സംഭവത്തിൽ സൈബർ ക്രൈം സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനിമൊഴി വഴി രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടു, വഴങ്ങാതെ സ്റ്റാലിൻ, ഗിരീഷ് ചോദാങ്കറിന് 'സീനിയോരിറ്റി' പോരെന്ന് ഡി.എം.കെ, സീറ്റ് ചർച്ച വഴിമുട്ടി
കുളത്തിനടുത്ത് നിന്ന് നായകൾ അസാധാരണമായി കുരച്ചു; ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസുകാരിയുടെ മൃതദേഹം