ഒഡീഷയില്‍ ടെക്​സ്​റ്റൈല്‍ ആന്‍ഡ്​ ഹാന്‍ഡിക്രാഫ്​റ്റ്​ മന്ത്രിക്ക് കൊവിഡ്

Web Desk   | Asianet News
Published : Sep 03, 2020, 08:17 PM IST
ഒഡീഷയില്‍ ടെക്​സ്​റ്റൈല്‍ ആന്‍ഡ്​ ഹാന്‍ഡിക്രാഫ്​റ്റ്​ മന്ത്രിക്ക് കൊവിഡ്

Synopsis

കൂടുതല്‍ പൊതു പ്രവര്‍ത്തകര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സർക്കാർ നിര്‍ദേശം നല്‍കി.

ഭുവനേശ്വര്‍: ഒഡീഷയിലെ ​​ഒരു മന്ത്രിക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ടെക്​സ്​റ്റൈല്‍ ആന്‍ഡ്​ ഹാന്‍ഡിക്രാഫ്​റ്റ്​ മന്ത്രി പത്മിനി ​ഡിയനിനാണ്​ കൊവിഡ്​ സ്ഥിരീകരിച്ചത്​. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് മൂന്നാമത്തെ മന്ത്രിക്കാണ്​ കൊവിഡ്​ പിടിപെടുന്നത്.

പനിയും കൊവിഡ്​ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന്​ പരിശോധിച്ചു. ​വ്യാഴാഴ്​ച രാവിലെ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ മന്ത്രി വീട്ടിൽ തന്നെ നിരീക്ഷണത്തില്‍ പ്രവേശിച്ചതായും പിടിഐ റിപ്പോര്‍ട്ട്​ ചെയ്​തു. താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനക്ക്​ വിധേയമാകണമെന്നും അവര്‍ നി​ര്‍ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ പൊതു പ്രവര്‍ത്തകര്‍ക്ക്​ രോഗം സ്​ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന സർക്കാർ നിര്‍ദേശം നല്‍കി. നേരത്തേ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും തൊഴില്‍ മന്ത്രിക്കും വൈറസ്​ ബാധ കണ്ടെത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

5 വയസുകാരനെ ഉള്‍പ്പെടെ നിരവധി കുട്ടികളെ ക്രൂരമായി ഉപദ്രവിച്ച് യുവാവ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, പോക്സോ ചുമത്താൻ നിർദേശം
അച്ഛൻ്റെ മൃതദേഹം മകൻ ക്രൈസ്‌തവ രീതിയിൽ സംസ്‌കരിച്ചു; നാട്ടുകാർ എതിർത്തു; തർക്കം കലാപത്തിലേക്ക്; ബസ്‌തറിൽ സംഘർഷാവസ്ഥ